COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതിയതായി കോവിഡ് ബാധിച്ചത് 1090 പേർക്ക്

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചു 14 പേര്‍ മരണപ്പെടുകയുണ്ടായി. പുതുതായി 1090 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 982 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 4,23,406 ആയി ഉയർന്നു. അതില്‍ 4,06,589 പേര്‍ രോഗമുക്തി നേടി.

ആകെ മരണസംഖ്യ 7,032 ആയി ഉയർന്നു. 9785 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ 1,333 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 288, കിഴക്കന്‍ പ്രവിശ്യ 136, മദീന 57, അസീര്‍ 43, ജീസാന്‍ 40, അല്‍ഖസീം 33, തബൂക്ക് 26, ഹായില്‍ 17, വടക്കന്‍ അതിര്‍ത്തി മേഖല 16, നജ്റാന്‍ 15, അല്‍ബാഹ 10, അല്‍ജൗഫ് 7.

shortlink

Related Articles

Post Your Comments

Related Articles


Back to top button