Latest NewsNewsInternational

ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം, ഐഎസ് തീവ്രവാദിയെ വെടിവെച്ച് കൊന്നു

ക്രൈസ്റ്റ്ചര്‍ച്ച്: സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി കൊണ്ട് ആക്രമണം അഴിച്ചുവിട്ട ഐഎസ് തീവ്രവാദിയെ വെടിവെച്ചു കൊന്നു. ന്യൂസിലാന്‍ഡ് നഗരമായ ഓക്‌ലാന്‍ഡിലാണ് സംഭവം. അക്രമി കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം തുടങ്ങി ഒരു മിനിറ്റിനുള്ളില്‍ പൊലിസ് ആക്രമിയെ വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍ സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചു. സംഭവം തീവ്രവാദി ശ്രീലങ്കന്‍ സ്വദേശിയാണെന്നും ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും ആര്‍ദെന്‍ പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. 2011 ല്‍ ന്യൂസിലാന്റിലെത്തിയ ശ്രീലങ്കന്‍ സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് ജസീന്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Read Also : യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

ഓക്‌ലാന്‍ഡ് മേഖലയിലെ ലിന്‍മാള്‍ ഷോപ്പിങ് സെന്ററിലാണ് ആക്രമണമുണ്ടായത്. ഷോപ്പിങ് മാളുകളില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ആക്രമിയെ പൊലിസ് കീഴ്‌പ്പെടുത്തുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പൊലിസ് ആറ് റൗണ്ട് വെടിയാണ് ഉതിര്‍ത്തത്. ഭീകര ബന്ധമുണ്ടെന്ന സംശയമുള്ളതിനാല്‍ ഇയാളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നെന്ന് പോലീസ് കമ്മീഷണര്‍ ആന്‍ഡ്രൂ കോസ്റ്റര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button