KeralaLatest NewsNews

ഗർഭിണിയായ സ്വന്തം മകൾക്ക് നൽകിയത് കേടായ ഭക്ഷണം, ചോരക്കുഞ്ഞിനെ ജനിച്ച ദിവസങ്ങളിൽ നോക്കിയതിന് കണക്കു പറയുന്ന അമ്മ

നിയമങ്ങളും സ്വന്തം പ്രായവും ദുരുപയോഗം ചെയ്യുന്ന ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക തന്നെ വേണ്ടേ?

സ്വന്തം വീട്ടിൽ ഗാർഹിക പീഡനം നേരിടുന്ന പെൺകുട്ടികളുടെ അവസ്ഥ തുറന്നു പറഞ്ഞു ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. ഭർതൃവീട്ടിലെ നാലു ചുമരുകൾക്കുള്ളിലെ അടക്കിപ്പിടിച്ച തേങ്ങലുകളുടേയും വേദനകളുടേയും കഥ ഫറഞ്ഞ അഞ്ജലി ചന്ദ്രന്റെ ഡൊമസ്റ്റിക് വയലൻസ് പരമ്പരയിലാണ് ഇപ്പോൾ വീട്ടിലും സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ വെളിപ്പെടുത്തുന്നത്.

അഞ്ജലിയുടെ കുറിപ്പ്

ഗാർഹിക പീഡനമെന്നത് വിവാഹ ശേഷം ഭർതൃവീട്ടിൽ സ്ത്രീകൾ അനുഭവിക്കുന്നത് മാത്രമല്ല. സ്വന്തം വീട്ടിൽ മാതാപിതാക്കളിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ശാരീരികമായോ മാനസികമായോ പീഡനമനുഭവിക്കുന്ന ഒരു പാട് പേരുണ്ട്. നമ്മുടെ മനസ്സിൽ അമ്മയെന്നാൽ സ്നേഹമെന്നും കരുതലെന്നുമുള്ള ഒരു ചിത്രം ഉള്ളപ്പോൾ തന്നെ അടുത്തറിയുന്ന മറ്റൊരാൾക്ക് അതേ അനുഭവം ആവണമെന്നില്ല എന്നത് ജീവിതം പഠിപ്പിച്ചു തന്നിട്ടുണ്ട് .മക്കളെ പണത്തിന്റെയും ജോലിയുടെയും തോതിൽ അളക്കുന്ന അമ്മമാരുണ്ട്. സമൂഹത്തിനു മുൻപിൽ സ്നേഹത്തിന്റെ പര്യായമായി നിന്നിട്ട് സ്വന്തം മകനെയോ മകളെയോ ഒരു വാക്ക് കൊണ്ടു പോലും ചേർത്ത് പിടിക്കാത്ത നികൃഷ്ടരായ മനുഷ്യരെ അറിയാം. പക്ഷെ ഇവരുടെ അഭിനയത്തിന്റെ മിടുക്ക് കൊണ്ട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ മക്കൾ ഒറ്റപ്പെട്ടു പോവുന്ന സംഭവം ഒരുപാടുണ്ട്. നിയമങ്ങളും സ്വന്തം പ്രായവും ദുരുപയോഗം ചെയ്യുന്ന ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക തന്നെ വേണ്ടേ?

read also: നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​: വി​വാ​ദ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പാലാ ബിഷപ്പിനെതിരെ പൊലീസ്​ കേസെടുത്തു

ഇൻബോക്സിൽ സ്വന്തം അമ്മയിൽ നിന്ന് ഗാർഹിക പീഡനമേറ്റ പെൺകുട്ടി അവളുടെ ഗർഭകാലം വിവരിച്ചത് കേട്ടിട്ട് വാക്കുറഞ്ഞു പോയതാണ്. കേടായ ഭക്ഷണം വീട്ടിലെ വളർത്തുമൃഗത്തിന് പോലും നൽകാത്ത മനുഷ്യരുള്ളിടത്താണ് ഗർഭിണിയായ സ്വന്തം മകൾക്ക് കേടായ ഭക്ഷണം നൽകുന്നത്. സ്വന്തം മകളുടെ ചോരക്കുഞ്ഞിനെ ജനിച്ച ദിവസങ്ങളിൽ നോക്കിയതിന് കണക്കു പറയുന്ന , ഗർഭകാലത്ത് മകളെ മാനസികമായി അരക്ഷിതയാക്കുന്ന, ജോലിയുടെ പേരിൽ മരുമകനെ കുത്തി നോവിക്കുന്ന ആളുകളും നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്.

കോവിഡ് കാലം ഗാർഹിക പീഡനങ്ങളുടെ വർധനവ് ഉണ്ടായ സമയമാണ്. ആ വ്യക്തിയുടെ സമ്മതത്തോടെ ഇൻബോക്സ് മെസേജ് ഇവിടെ ഇടുന്നു.
“എന്റെ പ്രഗ്നനൻസി നല്ല കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഫുൾ ബെഡ്റെസ്റ്റിലായിരുന്നു. എൻറെ ഹസ്ബൻഡ് ബാങ്കിൽ അസിസ്റ്റന്റ് മാനേജറായിരുന്നു. പുള്ളിക്ക് ടാർജറ്റ് മീറ്റ് ചെയ്യാൻ പറ്റാതെ റിസെയിൻ ചെയ്യേണ്ടി വന്നതാണ്. പണ്ടുതൊട്ടേ ഞാനും മാതാപിതാക്കളും തമ്മിലുള്ള ബന്ധം നല്ലതല്ല, കാശിന്റെ കണക്കും വളർത്തിയ കണക്കും പറഞ്ഞ് നന്നായിട്ട് ടോർച്ചർ ചെയ്തിട്ടുണ്ട്. ഹസ്ബൻഡ് റിസൈൻ ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ വീട്ടിൽ വന്നുനിൽക്കാൻ പറഞ്ഞതിന്റെ പേരിൽ പുള്ളി എന്റെ വീട്ടിൽ വന്നുനിന്നതാണ്. ഞങ്ങൾ അത്രയും കാലം ഫ്ലാറ്റിലായിരുന്നു. പുള്ളി അടുത്തുവേണം എന്നുള്ളത് കൊണ്ടാണ് ഞാൻ വീട്ടിൽ വന്ന് നിൽക്കാൻ പറഞ്ഞത്.

കഷ്ടകാലം എന്ന് പറഞ്ഞാൽ മതി, ജോലി നഷ്ടപ്പെട്ടതിന്റെ പേരിൽ എന്റെ അമ്മ ഞങ്ങളെ അധിക്ഷേപിക്കാൻ ഇനി ബാക്കിയൊന്നുമില്ല. എന്റെ വീട്ടിൽ നല്ല കാശുണ്ട്. സാമ്പത്തികപ്രതിസന്ധിയില്ല. അച്ഛനും അമ്മയും ഉദ്യോഗസ്ഥരാണ്, ഞാൻ ഒറ്റമോളാണ്.മരുമകന് ജോലി ഇല്ലാതായത് അവരുടെ സ്റ്റാറ്റസ് വിഷയമായി. ആ ഒന്നരമാസം വീട്ടിൽ നിന്നപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ കണക്ക് വരെ പറഞ്ഞു.പ്രസവം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ കൈക്കുഞ്ഞുമായി ഇറങ്ങി പോന്നതാണ്.”
#DomesticViolenceAwarenessMonth #domesticabuseawareness #stopdomesticviolence #anjalichandran

shortlink

Related Articles

Post Your Comments

Related Articles


Back to top button