KeralaLatest NewsNews

ഇനി ഞാൻ പാമ്പുപിടിക്കില്ലന്നു പിണങ്ങിയ സുരേഷ്, ഫാൻസ് യഥാർത്ഥത്തിൽ സുരേഷിൻ്റ ജീവൻ വച്ച് കളിക്കുകയായിരുന്നു: അരുൺകുമാർ

ഇതു വരെയുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ പാമ്പുകടിയാണ് ഏറ്റത്

കോട്ടയം ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുകയാണ് വാവാ സുരേഷ്. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്. എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാൻ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയിൽ എത്തിയത്. ഒരു കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. . പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെയാണ് മൂർഖൻ കറങ്ങിവന്ന് തുടയിൽ കടിക്കുകയായിരുന്നു. ഈ വിഷയത്തിൽ വാവ സുരേഷിനെക്കുറിച്ചു മാധ്യമ പ്രവർത്തകൻ അരുൺ കുമാർ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

read also: യുഎസില്‍ പാക് പ്രതിനിധിയെ നിയോഗിക്കുന്നതിന് വ്യാപക എതിര്‍പ്പ് : ജിഹാദിയെ അംബാസഡറായി നിയമിക്കരുതെന്ന് ആവശ്യം

‘പ്രിയ സുരേഷ്, സുഹൃത്താണ്. ഉള്ളിലാവോളം അളവില്ലാ സ്നേഹമാണ്. തീർത്തും ലളിതമാണ് രീതികൾ. ഒട്ടും ശാസ്ത്രീയമല്ലങ്കിലും ആകാശം മുട്ടിയ ആത്മവിശ്വാസമാണ് കരുത്ത്. അതു തന്നെയാണ് വിനയായതും. ഇതു വരെയുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ പാമ്പുകടിയാണ് ഏറ്റത്. ഒരു ഡസൻ മനുഷ്യരെ കൊല്ലാനുള്ള വിഷം ഉള്ളിലെത്തിയിട്ടുണ്ടാവാം എന്നാണ് വിദഗ്ധർ പറയുന്നത്. ഈ ജനകീയ കോടതിയിലാണ് റെസ്ക്യു കിറ്റ് ഇല്ലാതെ റിസ്ക് എടുക്കരുത് എന്ന അഭിപ്രായത്തോട് ഇനി ഞാൻ പാമ്പുപിടിക്കില്ലന്നു പിണങ്ങിയത്. നിങ്ങളുടെ സ്നേഹം തീരെ വേണ്ടാത്ത ഒരു ജീവിയെ തലോലിച്ച് അപകടത്തിലാകരുത് എന്ന മുന്നറിയിപ്പുകൾ എത്രയോ വട്ടം സൗമ്യമായി ലംഘിച്ചു കൊടും വിഷപാമ്പുകളെ തേടി പോയി. സുരേഷിൻ്റെ ഫാൻസ് യഥാർത്ഥത്തിൽ സുരേഷിൻ്റ ജീവൻ വച്ച് കളിക്കുകയായിരുന്നു എന്നതാണ് ശരി. തിരികെ വരൂ. പ്രിയപ്പെട്ടവനേ.’- സാമൂഹമാധ്യമത്തിൽ അരുൺ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button