MalappuramKeralaNattuvarthaLatest NewsNews

കെ.സ്വിഫ്റ്റ് ബസ് മൂന്നാമതും അപകടത്തിൽപ്പെട്ടു: സ്വകാര്യ ബസുമായി ഉരസി

മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് ആദ്യദിവസം പറയാന്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം. തിങ്കളാഴ്ച കന്നിയാത്രയില്‍ ലോറിയുമായി ഉരസി സൈഡ് മിറർ പൊട്ടിയ ബസ്, മടക്കയാത്രയിൽ മലപ്പുറത്ത് വെച്ച് സ്വകാര്യ ബസുമായി ഉരസി ഒരു ഭാഗത്തെ പെയിന്റ് മുഴുവന്‍ ഇളകിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഡിജിപിയ്ക്ക് കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ്, മടക്കയാത്രയിൽ ബസ് വീണ്ടും അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയില്‍ വെച്ച് സ്വകാര്യ ബസുമായി ഉരസുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ 35000 രൂപയുടെ നഷ്‍ടം വരുത്തിയതായാണ് കണക്ക്. അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെങ്കിലും കെഎസ്ആര്‍ടിസിയ്ക്ക് വൻ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

‘ലൗ ജിഹാദ് അല്ല, ഭീഷണിയുണ്ട്’: കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ഷെജിനും ജ്യോത്സ്‌നയും പറയുന്നു

കെ സ്വിഫ്റ്റ് സര്‍വീസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ അപകടം എന്ന് സംശയിക്കുന്നതായി കെഎസ്ആര്‍ടിസി എംഡി ഡിജിപിയ്ക്ക് അയച്ച കത്തിൽ പറയുന്നു. മുൻപും, കെഎസ്ആര്‍ടിസി പുതുതായി സര്‍വ്വീസ് ആരംഭിച്ചാല്‍ ആ ബസുകള്‍ പലതും അപകടത്തില്‍പ്പെടുന്ന ചരിത്രമുണ്ടെന്നും എംഡി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിച്ച് കെഎസ്ആര്‍ടിസി അന്വേഷണം ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button