Latest NewsNewsIndia

‘ഞങ്ങളാണ് ഇന്ത്യയുടെ ഭാവി’: മുഖ്യമന്ത്രിയോട് ആവശ്യവുമായി പെൺകുട്ടികൾ, ഹിജാബ് വിവാദം കർണാടകയിൽ വീണ്ടും പുകയുന്നു

ബംഗളൂരു: കർണാടകയിലെ ഹിജാബ്‌ വിലക്കിനെതിരെ പ്രതിഷേധവും പ്രകടനങ്ങളും നടന്നിരുന്നു. കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം ശരി വെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ, ഹിജാബ് പ്രതിഷേധങ്ങൾ കുറഞ്ഞിരുന്നു. വിധിക്ക് ശേഷമായിരുന്നു കർണാടകയിലെ സ്‌കൂളുകളിൽ പരീക്ഷ നടന്നത്. കോടതി വിധി പാലിച്ച് നിരവധി കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ, കുറെയധികം വിദ്യാർത്ഥിനികൾ ഹിജാബ് അഴിക്കാൻ തയ്യാറായില്ല. തുടർന്ന് ഇവർക്ക് പരീക്ഷ തന്നെ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു.

ഹിജാബിന്റെ പേരില്‍ ബഹിഷ്‌കരിച്ച പരീക്ഷകള്‍ വീണ്ടും എഴുതാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ആക്ടിവിസ്റ്റും, പി.യു കോളേജ് വിദ്യാര്‍ത്ഥിനിയുമായ ആലിയ ആസാദി രംഗത്ത്. സംസ്ഥാനത്തെ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം പിൻവലിക്കണമെന്ന ആവശ്യമാണ് ആലിയ ഉന്നയിക്കുന്നത്. ഏപ്രിൽ 22 മുതൽ ആരംഭിക്കുന്ന പരീക്ഷകൾ എഴുതുന്നതിനായി ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്നാണ് ഇവർ മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നത്.

Also Read:കുന്നംകുളം അപകടം: കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പോലീസ്

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് ആണ് അഭ്യര്‍ത്ഥനയുമായി ആലിയ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി തങ്ങളാണെന്നും, പരീക്ഷ ഭാവിയുടെ കാര്യമാണെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. മുഖ്യമന്ത്രിയെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ആലിയയുടെ ട്വീറ്റ്. ‘രണ്ടാം പി.യു പരീക്ഷകൾ ഈ മാസം 22 മുതൽ ആരംഭിക്കാൻ പോകുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി @BSBommai ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാൻ നിങ്ങൾക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിക്കാൻ അനുവദിക്കുക. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാവിയാണ്’, ആലിയ ട്വീറ്റ് ചെയ്തു.

വിദ്യാലയങ്ങളില്‍ ഹിജാബ് അനുവദിക്കില്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ആലിയ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥിനികള്‍ ആണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഇവര്‍ക്ക് പുനഃപരീക്ഷ നടത്തില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം ഘട്ട പി.യു പരീക്ഷയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ പുനഃപരീക്ഷ നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ . ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനികൾ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button