UAELatest NewsNewsInternationalGulf

അഫ്ഗാനിസ്ഥാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ. ഭക്ഷണം, മെഡിക്കൽ സപ്ലൈ തുടങ്ങി അവശ്യ സാധനങ്ങളെത്തിക്കാനാണ് അദ്ദേഹം ഉത്തരവിട്ടത്. മെഡിക്കൽ സംഘത്തെയും യുഎഇ അഫ്ഗാനിലേക്ക് അയച്ചിട്ടുണ്ട്.

Read Also: ഭാര്യയെ ഭർത്താവ് വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ചും വെട്ടി: മൂന്നുപേരും ആശുപത്രിയിൽ

കഴിഞ്ഞ ദിവസം അഫ്ഗാനിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഭൂചലനത്തിൽ 280 ഓളം ആളുകൾ മരണപ്പെടുകയും 600 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പുലർച്ചെ 1.24-ഓടെയാണ് കിഴക്കൻ അഫ്ഗാൻ മേഖലകളിൽ ഭൂചലനമുണ്ടായത്. പാകിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളാണ് ഇവയിൽ ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാനമായും പക്തിക പ്രവിശ്യയെയാണ് ഭൂചലനം ബാധിച്ചത്. പ്രവിശ്യയിലെ ബാർമൽ, സിറോക്ക്, നിക, ഗിയാൻ ജില്ലകളിൽ വൻ നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനമായ കാബൂളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു.

Read Also: കുവൈത്തിൽ തൊഴിൽ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോർക്ക ഇടപെടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button