Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത യുപിയുടെ മുഖച്ഛായ മാറ്റിയ ‘ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്സ് വേ’ യുടെ വിശേഷങ്ങള്‍

യുപിയുടെ മുഖച്ഛായ മാറ്റിയ 'ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്സ് വേ'യുടെ പണി പൂര്‍ത്തിയായത്‌ വെറും 28 മാസം കൊണ്ട്

ലക്നൗ: ‘ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്സ് വേയുടെ’ ഉദ്ഘാടനം പ്രധാനമന്ത്രി  നരേന്ദ്രമോദി നിര്‍വ്വഹിച്ചതോടെ ഉത്തര്‍പ്രദേശിന്റെ മുഖച്ഛായ  മാറി എന്നുതന്നെ പറയാം. ഏകദേശം 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റര്‍ നാലുവരി
എക്‌സ്പ്രസ്സ് വേ നിര്‍മ്മിച്ചിരിക്കുന്നത്.

Read Also: മകൾക്കൊപ്പം മുറിയിൽ കാമുകൻ, എതിർത്തിട്ടും ഇതരജാതിക്കാരനുമായുള്ള ബന്ധം തുടർന്നു: മകളുടെ കഴുത്തറുത്ത് അച്ഛന്‍

ഈ മേഖലയിലെ കണക്റ്റിവിറ്റിക്കും വ്യാവസായിക വികസനത്തിനും എക്‌സ്പ്രസ്സ് വേ വലിയ ഉത്തേജനമാകും നല്‍കുക. 4 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, 14 പ്രധാന പാലങ്ങള്‍, ആറ് ടോള്‍ പ്ലാസകള്‍, ഏഴ് റാമ്പ് പ്ലാസകള്‍, 293 മൈനര്‍ ബ്രിഡ്ജുകള്‍, 19 മേല്‍പ്പാലങ്ങള്‍, 224 അണ്ടര്‍പാസുകള്‍ എന്നിവ എക്‌സ്പ്രസ്സ് വേയില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനുമായി 13 സ്ഥലങ്ങളില്‍ ഇന്റര്‍ചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 29 നായിരുന്നു ബുന്ദേല്‍ഖണ്ഡ്  എക്‌സ്പ്രസ്സ് വേയുടെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്.

28 മാസം കൊണ്ടാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്, ഇത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ്. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എന്‍എച്ച്-35 പാത മുതലാണ് ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ ആരംഭിക്കുന്നത്. ഇറ്റാവ ജില്ലയില്‍ കുദ്രെയ്ല്‍ ഗ്രാമത്തിന് സമീപമുള്ള ആഗ്ര-ലക്‌നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്നത് വരെ പാത വ്യാപിച്ച് കിടക്കുന്നു. യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് എക്സ്പ്രസ് വേ കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗണ്‍, ഔറയ്യ, ഇറ്റാവ എന്നിവയാണ് ഈ ഏഴ് ജില്ലകള്‍.

പുതിയ പാതയില്‍ കണക്റ്റിവിറ്റിയിലും അടിസ്ഥാന സൗകര്യങ്ങളിലും മോദി സര്‍ക്കാര്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ രാജ്യത്തെ ദേശീയപാതകളുടെ നീളം 91,287 കിലോമീറ്ററില്‍ നിന്ന് (2014 ഏപ്രില്‍ വരെ) ഏകദേശം 1,41,000 കിലോമീറ്ററായി (ഡിസംബര്‍ 31, 2021 വരെ) 50 ശതമാനത്തിലധികം വര്‍ദ്ധിച്ചു.

 

ഉത്തര്‍പ്രദേശ് എക്സ്പ്രസ്വേസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിലാണ് ഏകദേശം 14,850 കോടി രൂപ ചെലവില്‍ 296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി
എക്‌സ്പ്രസ്സ് വേയുടെ നിര്‍മ്മാണം . പിന്നീട് ഇത് ആറ് വരികളായി വികസിപ്പിക്കാനും കഴിയും.

മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്സ് വേ സാമ്പത്തിക വികസനത്തിനും വലിയ ഉത്തേജനം നല്‍കും.
എക്‌സ്പ്രസ്സ് വേയ്ക്ക് സമീപമുള്ള ബന്ദ, ജലൗണ്‍ ജില്ലകളില്‍ വ്യാവസായിക ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

2020 ഫെബ്രുവരിയില്‍ യുപിയുടെ നാലാമത്തെ
എക്‌സ്പ്രസ്സ് വേയുടെ തറക്കല്ലിട്ടതോടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന തിയതിയേക്കാള്‍ എട്ട് മാസം മുമ്പേ യോഗി സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇ-ടെന്‍ഡറിങ്ങിലൂടെ 1132 കോടി രൂപ ലാഭിച്ചു കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button