Latest NewsInternational

ഉക്രൈന് സൈനികക്ഷാമം: ജനങ്ങൾക്ക് പരിശീലനം നൽകാനൊരുങ്ങി സ്വീഡൻ

കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈൻ കടുത്ത സൈനിക ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന്, സൈനിക സേവനത്തിന് ശാരീരികക്ഷമതയുള്ള ഉക്രൈൻ പൗരന്മാരെ പരിശീലിപ്പിക്കുമെന്ന് സ്വീഡൻ വെളിപ്പെടുത്തി.

ആദ്യഘട്ടത്തിൽ, ഇംഗ്ലണ്ടിലെ ഉക്രൈൻ പൗരൻമാർക്കാണ് സ്വീഡൻ പരിശീലനം കൊടുക്കുക. ബ്രിട്ടീഷ് മിലിട്ടറിയുടെ മേൽനോട്ടത്തിൽ, നിപുണരായ സ്വീഡിഷ് ട്രെയിനർമാരാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. 120 പരിശീലകരെ ഉക്രൈൻ സൈന്യത്തിനെ പരിശീലിപ്പിക്കാൻ അയക്കുമെന്ന് സ്വീഡൻ അറിയിച്ചിട്ടുണ്ട്.

Also rad: ‘റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുത്’: അശോക് ഗെഹ്ലോട്ടിനോട് വനിതാ കമ്മീഷൻ

ബ്രിട്ടൻ തന്നെയാണ് ഈ പരിശീലന പദ്ധതി കഴിഞ്ഞ മാസം ലോകത്തെ അറിയിച്ചത്. ഉക്രൈൻ സൈന്യത്തിന് നൽകുന്ന പുതിയ കമ്പനികളുടെ സമ്പൂർണ്ണ പരിശീലനച്ചെലവും തങ്ങൾ വഹിക്കുമെന്നും അവർ പറഞ്ഞു. ഏതാണ്ട് പതിനായിരത്തോളം ഉക്രൈൻ പൗരന്മാരാണ് ഇംഗ്ലണ്ടിൽ സൈനിക പരിശീലനം നേടുക. വിദഗ്ദ്ധ പരിശീലനത്തിനുശേഷം, ഡിസംബർ 31നു മുൻപ് ഇവരെ കീവിൽ യുദ്ധമുഖത്ത് വിന്യസിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button