Latest NewsIndia

യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം: നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്, 11 പേര്‍ അറസ്റ്റില്‍

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ 11 പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ആക്രമണത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നുമാണ് കേസ്.

ഒരാഴ്ച്ച മുമ്പ് കാണാതായ 20 വയസുള്ള സണ്ണി കുമാറിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ബ്യൂറില്‍ വച്ച് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സോഹ്ഗി ഗ്രാമവാസികള്‍ പാറ്റ്‌ന-ഗയ പ്രധാന റോഡ് ഉപരോധിച്ചിരുന്നു.

അതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതുവഴി കടന്നുപോകുന്നത്. പിന്നാലെയാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. പാറ്റ്‌ന ജില്ലയിലെ ഗോരിചൗക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കല്ലേറില്‍ ചില വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണം നടന്ന സമയം നിതീഷ് കുമാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button