KeralaLatest NewsNews

‘4 മണിക്ക് സ്കൂൾ വിട്ടു, മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്ക്’, രക്ഷിതാക്കളുടെ പരാതിയില്‍ കളക്ടർക്കെതിരേ നഗരസഭ

കാക്കനാട്: ”നാലുമണിക്ക് സ്കൂൾ വിട്ടു, മോള് വീട്ടിലെത്തിയത് രാത്രി ഒമ്പതുമണിക്ക്’, എറണാകുളം സൗത്ത് ഗേൾസ് സ്കൂളിൽ പഠിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ തൃക്കാക്കര നഗരസഭയിലെത്തി വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ബസ്സൊന്നും ഓടാത്തതിനാൽ രാത്രിവരെ ബസ് സ്റ്റോപ്പിൽ തന്റെ കുട്ടി ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നതായി പരാതി അറിയിച്ച് മറ്റൊരു പിതാവും കൗൺസിലർക്കൊപ്പം നഗരസഭയിലെത്തി. തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ സമാപന ദിനത്തില്‍ പ്രാദേശിക അവധി നല്‍കാത്തതിനേത്തുടർന്ന് വിദ്യാർത്ഥിനികളുൾപ്പെടെ ദുരിതത്തിലാവുകയായിരുന്നു.

തങ്ങൾക്ക് പ്രാദേശിക അവധി നൽകണമെന്ന് ജില്ലാ കളക്ടറോട് രേഖാമൂലം അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് കൂടാതെ, നേരിൽകണ്ടു പറയുകയും ചെയ്തിരുന്നു. എന്നാല്‍, അവധി നൽകാമെന്ന് പറഞ്ഞതല്ലാതെ പ്രഖ്യാപിച്ചില്ലെന്ന് നഗരസഭയിലെത്തിയ രക്ഷിതാക്കളോട് നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു. തൃക്കാക്കരയുടെ ‘ഉത്സവത്തിൽ’ എല്ലാത്തവണയും നഗരസഭാ പരിധിയിൽ കളക്ടർ അവധി പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ പ്രഖ്യാപിച്ചില്ലെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.

തൃക്കാക്കര നഗരസഭയുടെ ഓണം ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് ചെമ്പുമുക്ക് നിന്ന് നാലോടെ ഘോഷയാത്ര ആരംഭിക്കും മുൻപേ കാക്കനാട് സിവിൽലൈൻ റോഡ് ജനസാന്ദ്രമായിരുന്നു. ഇതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് കാക്കനാട്ടേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു. ഇതോടെയാണ്, സ്കൂൾവിട്ട് കാക്കനാട്ടേക്ക് ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button