KottayamKeralaNattuvarthaLatest NewsNews

സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍ത്ഥി​ക​ള്‍​ക്ക് വിൽപന : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമാ‍യി യുവാവ് അറസ്റ്റിൽ

കാ​ണ​ക്കാ​രി കടപ്പൂ​ര്‍ കു​രി​ശു​പ​ള്ളി ഭാ​ഗ​ത്ത് മാ​വ​റ അ​രു​ണ്‍ രാജനെ(33)യാ​ണ് അറസ്റ്റ് ചെയ്തത്

കു​റ​വി​ല​ങ്ങാ​ട്: സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥിക​ള്‍​ക്കും മ​റ്റും വി​ൽപന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റിൽ. കാ​ണ​ക്കാ​രി കടപ്പൂ​ര്‍ കു​രി​ശു​പ​ള്ളി ഭാ​ഗ​ത്ത് മാ​വ​റ അ​രു​ണ്‍ രാജനെ(33)യാ​ണ് അറസ്റ്റ് ചെയ്തത്. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമം: തടഞ്ഞ ജീവനക്കാരെ കത്രികകൊണ്ട് കുത്തി

ഇ​യാ​ള്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇ​യാ​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ട്ടി​ല്‍ പൊ​ലീ​സ് സം​ഘം പരിശോധന ന​ട​ത്തി​യപ്പോഴാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ഇ​വി​ടെ ​നി​ന്നു 1750 പാ​യ്ക്ക​റ്റ് ഹാ​ന്‍​സും 108 പാ​യ്ക്ക​റ്റ് സ്‌​കൂ​ള്‍ ലി​പ്പും പൊലീ​സ് പിടിച്ചെ​ടു​ത്തു. ക​ട​ക​ളി​ല്‍ ചോ​ക്ലേ​റ്റും മ​റ്റു മി​ഠാ​യി ഉ​ത്പ​ന്ന​ങ്ങ​ളും വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വില്പന ന​ട​ത്തി​യി​രു​ന്ന​ത്.

എ​സ്എ​ച്ച്ഒ നി​ര്‍​മ​ല്‍ ബോ​സ്, എ​സ്‌​ഐ വി. ​വി​ദ്യ, പ്ര​ദീ​പ് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ എം.​കെ. സി​ജു, അ​രു​ണ്‍​കു​മാ​ര്‍, ര​ഞ്ജി​ത്ത് എ​ന്നി​വര്‍ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button