NewsInternational

കൊളംബിയന്‍ വിമാനാപകടം : കാരണം സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

കൊളംബിയ:കൊളംബിയൻ വിമാനാപകടത്തിന് കാരണം ഇന്ധനം തീര്‍ന്നത് കൊണ്ടെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. വിമാനത്തിൽ ഇന്ധനമില്ലെന്നും അടിയന്തരമായി ലാൻഡ് ചെയ്യണമെന്നും പൈലറ്റ് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.9000 അടി ഉയരത്തിലാണ് വിമാനമിപ്പോഴുള്ളതെന്നും അടിയന്തരമായി വിമാനം താഴെയിറക്കാൻ അനുവധിക്കണമെന്നും പൈലറ്റ് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. . അപകടത്തിന് മിനിറ്റുകൾ മുൻപ് റെക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.കൊളംബിയൻ മാധ്യമങ്ങളാണ് വിമാനത്തിൽ നിന്നുള്ള ഈ ശബദരേഖ പുറത്ത് വിട്ടത്.

ഇന്ധന പ്രശ്നമുണ്ടെന്നും വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ അനുവദിക്കണമെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോളറോട് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ, സാങ്കേതിക തകരാറു മൂലം മറ്റൊരു വിമാനം അടിയന്തര ലാൻഡിങ്ങിന് ആവശ്യപ്പെട്ടുവെന്നും അവർക്കാണ് മുൻഗണന നൽകുന്നതെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് പൈലറ്റിനോട് ഏഴു മിനിറ്റ് കാത്തിരിക്കാനും ആവശ്യപ്പെട്ടതുമായാണ് റിപ്പോർട്ട്.എന്നാൽ വാര്‍ത്തയോട് കൊളംബിയൻ അധികൃതരോ ബ്രസീൽ അതികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് ബ്രസീലിൽ നിന്ന് കൊളംബിയയിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്ന് വീണത്. ബ്രസീലിയൻ ക്ലബ് ഫുട്ബോൾ ടീം അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും വിമാനത്തിലെ ജീവനക്കാരും ഉൾപ്പെടെ 71 പേരാണ് അപകടത്തിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button