ശ്രീനഗര്‍: പാക് അധീന കാശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്നും കാശ്മീരിനും പാക് അധീന കാശ്മീരിനും സ്വയംഭരണാവകാശം നല്‍കണമെന്നുമുള്ള ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള.
കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്റെ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാനുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണം. പരിഹാരം ഇനിയും അകലെയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണിത്. പാക് അധീന കാഷ്മീരിനും കാഷ്മീരിനും സ്വയംഭരണാവകാശം നല്കാന് തീരുമാനമുണ്ടാകണമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
Post Your Comments