Latest NewsNewsHealth & Fitness

കാന്‍സറും ഹൃദ്രോഗവും ബാധിച്ചാലും തളരാതെ : വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് കാന്‍സറും ഹൃദ്രോഗവും ബാധിച്ചാലും തളരാതെ : വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് അറിയാന്‍

 

കാന്‍സറും ഹൃദ്രോഗവും ഇന്ന് അത്ര അപരിചതമായ അസുഖങ്ങളല്ല. നേരത്തെ വിവിധ രോഗങ്ങള്‍ക്ക് ഒരുമിച്ചായിരുന്നു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ക്യാന്‍സറിനും ഹൃദ്രോഗത്തിനും മാത്രമായി ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ട്.

രോഗ നിര്‍ണ്ണയം നടത്തിയാല്‍ ഉടന്‍ തന്നെ ഇന്‍ഷ്വര്‍ ചെയ്ത മുഴുവന്‍ തുകയും ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊതുവെ അഞ്ച് വര്‍ഷം മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള പോളിസികളുണ്ട്. പരമാവധി 75 ലക്ഷം രൂപ വരെ ലഭിക്കാവുന്ന പോളിസികള്‍ ഇപ്പോള്‍ നിലവിലുണ്ട്. 20 മുതല്‍ 65 വയസ് വരെ പ്രായമുള്ളവര്‍ക്ക് പോളിസി എടുക്കാം. 100 രൂപ പ്രതിമാസ പ്രീമിയത്തില്‍ 20 ലക്ഷം വരെ കാന്‍സര്‍ ചികിത്സയും ഏഴ് ലക്ഷം വരെ ഹൃദ്രോഗ ചികിത്സയും ചെയ്യാവുന്ന പോളിസികളുണ്ട്. മറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ പോലെ തന്നെ ഈ വിഭാഗത്തിലും പോളിസി ഉടമയുടെ പ്രായത്തിന് അനുസരിച്ച് പ്രീമിയത്തില്‍ വ്യത്യാസം വരും.

രോഗം നിര്‍ണ്ണയിക്കുമ്പോള്‍ ഗുരുതരമല്ലാത്ത അവസ്ഥയിലാണെങ്കില്‍ ആകെ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 25 ശതമാനമായിരിക്കും ആദ്യം ലഭിക്കുക. പിന്നെയും രോഗം ബാധിക്കുകയാണെങ്കില്‍ ബാക്കി 75 ശതമാനം തുകയും ലഭിക്കും. ഏത് ആശുപത്രികളില്‍ നിന്നും ഇത് ഉപയോഗിച്ച് ചികിത്സ തേടാനും കഴിയുമെന്നതാണ് പ്രത്യേകത. രോഗം നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ ബാക്കി പ്രീമിയം തുക അടയ്‌ക്കേണ്ടതില്ല. പോളിസി ക്ലൈയിം ചെയ്യാതിരുന്നാല്‍ ഇന്‍ഷുറന്‍സ് തുക കൂടിക്കൊണ്ടിരിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയും സ്വകാര്യ കമ്പനിയായ ഐ.സി.ഐ.സി.ഐയും ഇപ്പോള്‍ കാന്‍സര്‍-ഹൃദ്രോഗ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ അവതരിപ്പിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button