Latest NewsGulf

മരുഭൂമിയില്‍ വാഹനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി എത്തിയത് സൗദി ബോര്‍ഡര്‍ ഗാര്‍ഡ്സ്

ദുബായ്: സൗദി അതിര്‍ത്തിയില്‍ മരുഭൂമിയില്‍ വാഹനംകുടുങ്ങി ദുരിതത്തിലായ രണ്ടു യു.എ.ഇ. സ്വദേശികളെ സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് രക്ഷിച്ചു. അഞ്ചുദിവസമായി മരുഭൂമിയില്‍ സൗദി-യു.എ.ഇ. അതിര്‍ത്തിയായ റുബ അല്‍ ഖാലി പ്രദേശത്ത് കുടുങ്ങിയ ഇവരെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയതായി ബോര്‍ഡര്‍ ഗാര്‍ഡ്‌സ് അറിയിച്ചു.

ഇവരെക്കുറിച്ച് ദമ്മാം റെസ്‌ക്യൂ ആന്‍ഡ് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ ഞായറാഴ്ച വിവരം നല്കിയതിനെത്തുടര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ററബ് അല്‍ഖലീലില്‍നിന്ന് ഏതാണ്ട് 68 കിലോമീറ്റര്‍ അകലെയായിരുന്നു ഇവരെന്നുമാണ് ദമ്മാം റെസ്‌ക്യൂ സെന്റര്‍ നല്‍കിയ വിവരം. പിന്നീട് സൗദി ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button