Latest NewsKeralaIndia

വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ്ജ് ‘ – പി സി ജോർജ്ജ്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വീഴാത്ത ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് ‘വീണ’ ജോര്‍ജ്ജ്’ എന്ന് പി.സി.ജോര്‍ജ്ജ്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എംപിയാവാന്‍ താല്‍പര്യമുള്ളതുകൊണ്ടല്ല മത്സരിക്കുന്ന കാര്യത്തെ കുറിച്ച്‌ തീരുമാനിച്ചതെന്നും ശബരിമല റെയില്‍വേ പദ്ധതിയും എയര്‍പോര്‍ട്ട് പദ്ധതിയും മേഖലയില്‍ അത്യാവശ്യമായി നടപ്പാക്കേണ്ടതുണ്ടെന്നും അവ യാഥാര്‍ത്ഥ്യമാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മത്സരിക്കുന്നതെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി.

സിറ്റിങ് എംപി ആന്റോ ആന്റണിയെ കുറിച്ച്‌ ആർക്കും നല്ല അഭിപ്രായം ഇല്ലെന്നും ആന്റോ മത്സരിക്കാതിരിക്കുകയാണ് നല്ലതെന്നും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേർത്തു. താൻ മത്സരിക്കാനുള്ള അന്തിമ തീരുമാനം 15ന് ചേരുന്ന ഒന്‍പതംഗ പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാകും എടുക്കുകയെന്നും അദ്ദേഹം ജോർജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button