KeralaLatest NewsIndia

കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് : തെക്കൻ കേരള തീരത്ത് കോസ്റ്റ് ഗാർഡ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി

വിഴിഞ്ഞം∙കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെക്കൻ കേരള തീരത്ത് കോസ്റ്റ് ഗാർഡ് സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി. സേനയുടെ വിഴിഞ്ഞം സ്റ്റേഷനിലെ സി-410 എന്ന ചെറു നിരീക്ഷണ കപ്പൽ കൂടാതെ കൊച്ചി ആസ്ഥാനത്തു നിന്നുള്ള സമർ അടക്കമുള്ള വലിയ കപ്പലുകളും ഡോണിയർ വിമാനവും തെക്കു പടിഞ്ഞാറൻ കടലിൽ നിരീക്ഷണത്തിനെത്തിയിട്ടുണ്ട്.

മുംബൈ സേനാ കേന്ദ്രത്തിനാണ് നിരീക്ഷണ നിയന്ത്രണം.സംശയ സാഹചര്യത്തിൽ കാണുന്ന ബോട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വെള്ളിയാഴ്ച ഉൾക്കടലിലൂടെ സംശയ സാഹചര്യത്തിൽ പാഞ്ഞ 2 ബോട്ടുകൾ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് തടഞ്ഞ് പരിശോധിച്ച് കുഴപ്പമില്ലെന്നു കണ്ട് വിട്ടയച്ചിരുന്നു. കോസ്റ്റ് ഗാർഡ് ഉന്നതാധികൃതർ സംസ്ഥാന ആഭ്യന്തര, ചീഫ് സെക്രട്ടറിമാരെ കണ്ട് തീര സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി.

കോസ്റ്റൽ പൊലീസും സമാന്തര നിരീക്ഷണവും ജാഗ്രതയും പുലർത്തുകയാണ്. വിഴിഞ്ഞം, പൂവാർ, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് നേതൃത്വത്തിൽ കടൽ നിരീക്ഷണം നടത്തുന്നുണ്ട്. കടലോര ജാഗ്രതാസമിതി വിളിച്ചു ചേർത്ത് കാര്യങ്ങൾ വിശദീകരിച്ചു നൽകി. ഐഎസ് ഭീകരർ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടാണ് നിരീക്ഷണം ശക്തമാക്കാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button