KeralaLatest News

പ്രവാസിയുടെ ആത്മഹത്യ: അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ വികസനത്തിനു ഭീഷണിയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ വ്യവസായ സംരംഭകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് തുടര്‍ന്നാണ് നിക്ഷേപകര്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥ ഉണ്ടാകും. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാണെന്നും ഹൈക്കോടതി പറഞ്ഞു.

അപേക്ഷകളില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.അപേക്ഷയില്‍ തീര്‍പ്പിനായി ഓടി നടക്കുന്നവര്‍ ശ്രദ്ധയിലുണ്ട്. ഒരാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് അപൂര്‍വ സാഹചര്യമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും കോടി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അടുത്തമാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിനൊപ്പം കെട്ടിട അനുമതിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. സംഭവത്തില്‍ ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്കെതെരെ ഹൈക്കോടതി നേരത്തേ സ്വമേധയാ കേസ് എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button