Latest NewsNewsIndiaBusiness

കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച്‌ കേന്ദ്രം

പനാജി : സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച്‌ കേന്ദ്രം. ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക നിര്‍മാണ കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിക്കുന്നതായി ധനമന്ത്രി നിര്‍മലാ സീതാരാമൻ ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രഖ്യാപനത്തോടെ ഓഹരി വിപണിയിൽ ഉണർവ് ഉണ്ടായതായി റിപ്പോർട്ട്.

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുവാൻ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ ആദായനികുതി നിയമത്തില്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ ഇനി 25.2 ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു.

Also read : പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിൽ, ആശങ്കപെടേണ്ട സാഹചര്യമില്ല ; തിരിച്ചുവരവിന്‍റെ പാതയിൽ വ്യവസായങ്ങള്‍ : നിര്‍മല സീതാരാമന്‍

2019 ജൂലൈ അഞ്ചിനു മുമ്പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് ആശ്വാസകരമായ ഓഹരികള്‍ തിരികെ വാങ്ങാനുള്ള (ഷെയര്‍ ബൈബാക്ക്) പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് ഈ കമ്പനികള്‍ നികുതി നല്‍കേണ്ടതില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button