Latest NewsNewsIndia

കുറ്റങ്ങള്‍ മുഴുവന്‍ യു.പി.എ.യുടെ തലയില്‍ ചുമത്തുന്നതില്‍ അര്‍ഥമില്ല; മൻമോഹൻ സിംഗ്

മുംബൈ: എല്ലാ പ്രശ്നങ്ങള്‍ക്കുംകാരണം പഴയ സര്‍ക്കാരാണെന്ന് പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചുകഴിഞ്ഞു. ചില പിഴവുകളുണ്ട്. അഞ്ചരവര്‍ഷമായി നിങ്ങള്‍ അധികാരത്തിലിരിക്കുന്നു. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ഇത്രയുംസമയം ധാരാളമായിരുന്നു. അതുകൊണ്ട് കുറ്റങ്ങള്‍ മുഴുവന്‍ യു.പി.എ.യുടെ തലയില്‍ ചുമത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഇന്ത്യന്‍ പൗരന്മാരുടെ കൊലയ്ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികള്‍ ; തിരിച്ചറിഞ്ഞു.

സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആദ്യം എന്താണ് യഥാര്‍ഥപ്രശ്നങ്ങളെന്നും അതിന് കാരണങ്ങളെന്തെന്നും കണ്ടെത്തണം. ഇതു കണ്ടെത്തി അംഗീകരിക്കാതെ പരിഹാരമുണ്ടാക്കാനാകില്ലെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു. നഗരമേഖലയില്‍ മൂന്നിലൊരാള്‍ക്ക് ജോലിയില്ല. യുവാക്കള്‍ക്ക് വരുമാനംകുറഞ്ഞ ജോലികളാണ് കൂടുതലും ലഭിക്കുന്നത്. സമ്ബദ്‌വ്യവസ്ഥ വികസിക്കാതെ മറ്റു പോംവഴികളില്ല. കേന്ദ്രസര്‍ക്കാര്‍ മികച്ചനയങ്ങളും പദ്ധതികളും കൊണ്ടുവരണമെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button