Latest NewsIndia

അടുത്തത് ഏകീകൃത സിവിൽകോഡോ? ചോദ്യത്തിന് രാജ്‌നാഥ് സിംഗിന്റെ മറുപടി ഇങ്ങനെ

എന്നാൽ ചില മാധ്യമപ്രവർത്തകർ ഇതേക്കുറിച്ചു രാജ്‌നാഥ്‌ സിങിനോട് ചോദിക്കുകയും ഇതിന്റെ മറുപടി ഇതെല്ലം ശരിവെക്കുന്നതുമാണെന്നാണ് സൂചന.

ന്യൂഡൽഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ അടുത്തത്ഏ കീകൃത സിവില്‍കോഡിനെ കുറിച്ചാവുമോ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നാണു എല്ലാവരുടെയും സംശയം. ചിലർ തങ്ങളുടെ സംശയങ്ങൾ ഫെസ്‌ക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ചില മാധ്യമപ്രവർത്തകർ ഇതേക്കുറിച്ചു രാജ്‌നാഥ്‌ സിങിനോട് ചോദിക്കുകയും ഇതിന്റെ മറുപടി ഇതെല്ലം ശരിവെക്കുന്നതുമാണെന്നാണ് സൂചന.

ചോദ്യത്തിന് മറുപടിയായി ‘ഏകീകൃത സിവില്‍കോഡിന് സമയമായെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചതെന്നാണ് ദേശീയ മാധ്യമമായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.’ആഗയാ സമയ്’ എന്നായിരുന്നു രാജ്‌നാഥ് സിംങ് പ്രതികരിച്ചതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി നവംബര്‍ 15ന് പരിഗണിക്കും.

അയോദ്ധ്യ വിധി: സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി, ‘ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്’

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുക.ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള പൊതുതാല്പര്യ ഹരജികളില്‍ തങ്ങളുടെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി കേന്ദ്രത്തോടും ലോ കമ്മീഷനോടും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button