Latest NewsLife Style

പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതിനു പിന്നില്‍

ഭക്ഷണം സ്വാദിഷ്ടമായാല്‍ മാത്രം പോരാ പോഷക സമൃദ്ധവുമായിരിക്കണം. വേണ്ടത്ര ഊര്‍ജം നല്‍കുന്നതും ശരിയായ പോഷകമൂല്യമുള്ളതുമായ പ്രഭാത ഭക്ഷണം നമ്മുടെ ഊര്‍ജനില ഉയര്‍ത്തി മുഴുവന്‍ ദിവസത്തെയും പ്രസരിപ്പുള്ളതാക്കുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍

രാവിലെ കഴിക്കുന്ന ആഹാരം തലച്ചോറിനുള്ളതാണ്. ‘ബ്രേക്ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍’ എന്നാണല്ലോ ശാസ്ത്രം. അത്താഴം കഴിഞ്ഞു രാവിലെ ഉണരുന്നതുവരെ ഭക്ഷണമൊന്നും കഴിക്കുന്നില്ല.
ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ നില കുറയ്ക്കുന്നു. അതോടെ തലച്ചോറിനു വേണ്ട പോഷണം കിട്ടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതയിലാവുന്നു. അതുകൊണ്ട് ഏകാഗ്രത കുറയുന്നു. ഒരു പ്രസരിപ്പുമില്ലാതെ ജോലി ചെയ്യുമ്പോഴാണ് വേഗം തളര്‍ന്നു പോകുന്നത്.
വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം ശരിയായി വിനിയോഗിക്കാന്‍ ശരീരത്തിന് സമയം കിട്ടാതെ വരും. അങ്ങനെ അധിക ഊര്‍ജം ശരീരത്തില്‍ കെട്ടിക്കിടക്കാന്‍ കാരണമാവുന്നു. ഇത് അമിതവണ്ണത്തിന് വഴിയൊരുക്കുന്നു. അതിനാല്‍ സുഗമമായ ശാരീരിക പ്രവര്‍ത്തനത്തിനു വേണ്ട പോഷകങ്ങള്‍ രാവിലെ കൃത്യസമയത്തുതന്നെ കൊടുക്കണം.

പ്രഭാത ഭക്ഷണം അനാവശ്യമായി താമസിപ്പിക്കുന്നവരുമുണ്ട്. ഒരു ചായ, പിന്നെ എന്തെങ്കിലും ലഘു പാനീയം, രണ്ടു കഷണം ബ്രെഡ് അല്ലെങ്കില്‍ പഫ്സ് എന്നിങ്ങനെ പലതും കഴിച്ച് സമയം 12 മണി വരെ തള്ളി നീക്കും. പിന്നെ ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചു കഴിക്കും. ഇത് ഒട്ടും ആരോഗ്യകരമല്ല. സ്നാക്സും ചായയും പാനീയങ്ങളും കഴിച്ച് വയറു നിറച്ച് വൈകുന്നേരം വരെ ഇരുന്ന ശേഷം വൈകിട്ട് കട്ടിയായി കഴിക്കുന്നത് ഒട്ടും ഗുണകരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button