KeralaLatest NewsNews

കോവിഡ്-19 നു മുന്നില്‍ പൊലീസ് പദവി ഒന്നുമല്ല : മാരക വൈറസിനു മുന്നില്‍ കള്ളനും പൊലീസും തുല്യര്‍ : വിമര്‍ശനവുമായി പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. പിഎസ് ജിനേഷ്

തിരുവനന്തപുരം: ലോകം മുഴുവനും വ്യാപിച്ച് മനുഷ്യരുടെ ജീവനെടുത്ത് കൊണ്ടിരിക്കുന്ന
കോവിഡ്-19 നു മുന്നില്‍ പൊലീസ് പദവി ഒന്നുമല്ല . മാരക വൈറസിനു മുന്നില്‍ കള്ളനും പൊലീസും തുല്യരാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിമര്‍ശനവുമായി പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. പിഎസ് ജിനേഷ്. നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് മാതൃകയാകേണ്ട ഡിജിപി ആരോഗ്യവകുപ്പു നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് മോശം സന്ദേശമാണെന്ന് ഡോ. ജിനേഷ് കുറിപ്പില്‍ കുറ്റപ്പെടുത്തി.

Read Also : കോവിഡ് 19 ; സംസ്ഥാനപൊലീസ് മേധാവിക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലേ ;നിര്‍ദേശങ്ങള്‍ പാലിക്കാതെ ബെഹ്‌റ

ഡോ. പിഎസ് ജിനേഷിന്റെ കുറിപ്പ്:

വാര്‍ത്തകള്‍ പ്രകാരം ഡിജിപി ലോക്‌നാഥ് ബഹ്‌റ മാര്‍ച്ച് 3 മുതല്‍ 5 വരെ യുകെയില്‍ ഉണ്ടായിരുന്നു.

യുകെയില്‍ കോവിഡ് 19 ലോക്കല്‍ ട്രാന്‍സ്മിഷന്‍ ആരംഭിക്കുന്നത് ഫെബ്രുവരി 28 ന് മുന്‍പ് ആയിരിക്കണം (അവലംബം ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ട് 39, അതായത് ഫെബ്രുവരി 28 ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്)

മാര്‍ച്ച് അഞ്ചാം തീയതി വരെ യുകെയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ – 118 (അവലംബം ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ട് 46, അതായത് മാര്‍ച്ച് 6 ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്)

മാര്‍ച്ച് 12 ന് പുറത്തിറങ്ങിയ ആരോഗ്യവകുപ്പിന്റെ വിജ്ഞാപനമനുസരിച്ച് 14 ദിവസത്തിനുള്ളില്‍ കോവിഡ് 19 വൈറസ് ലോക്കല്‍ ട്രാന്‍സ്മിഷന്‍ നടന്നിട്ടുള്ള രാജ്യങ്ങളില്‍നിന്ന് വന്നവരെല്ലാം 14 ദിവസമെങ്കിലും നിരീക്ഷണത്തില്‍ കഴിയണം എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ലോക് നാഥ് ബഹ്‌റ അത് പാലിച്ചതായി കാണുന്നില്ല. ഡിജിപി ആയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണ്ടതില്ല എന്നുണ്ടോ ?

ശ്രീചിത്രയില്‍ സ്‌പെയിനില്‍ നിന്ന് വന്ന ഡോക്ടറുടെ സംഭവം ഓര്‍മ്മ ഉണ്ടാകുമല്ലോ, അല്ലേ ? ഡോക്ടര്‍ സ്‌പെയിനില്‍ നിന്നും വന്നത് മാര്‍ച്ച് ഒന്നിന്. മാര്‍ച്ച് ഒന്നുവരെ സ്‌പെയിനില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 45 മാത്രമാണ്. സ്‌പെയിനിലും ലോക്കല്‍ ട്രാന്‍സ്മിഷന്‍ ആരംഭിക്കുന്നത് ഫെബ്രുവരി 28 ന് മുന്‍പ് (അവലംബം ലോകാരോഗ്യസംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ട് 39) ആ ഡോക്ടര്‍ക്ക് കൊറോണ പോസിറ്റീവ് ആണ് എന്ന് സ്ഥിരീകരിച്ചത് മാര്‍ച്ച് 14 ന്. (അവലംബം വാര്‍ത്ത, ദ ഹിന്ദു)

ഇതിനിടയില്‍ ആശുപത്രിയില്‍ എത്തുകയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയാന്‍ സന്നദ്ധനായിരുന്നിട്ടും അനുവാദം കിട്ടിയില്ല എന്നും കേള്‍ക്കുന്നു. ഫലമോ ? കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്ന് ഏതാണ്ട് നിശ്ചലമായി.

ഓരോ അനുഭവങ്ങളും പാഠങ്ങളാണ്.

നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ വേണ്ടതാണ്. ആരോഗ്യ വിഷയങ്ങളില്‍ വലിയവര്‍, ചെറിയവര്‍ എന്നൊന്നുമില്ല. വൈറസിനു മുന്‍പില്‍ കള്ളനും പോലീസും തുല്യരാണ്, മന്ത്രിയും പൗരനും തുല്യരാണ്, അധ്യാപകനും വിദ്യാര്‍ത്ഥിയും തുല്യരാണ്. നമ്മള്‍ ഏവരും തുല്യരാണ്.

നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടില്‍ തിരിച്ചെത്തിയവരോട് പറയുമ്‌ബോള്‍ കേള്‍ക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.

‘ഞങ്ങളെ എയര്‍പോര്‍ട്ടില്‍ പരിശോധിച്ചതാണ്, ഞങ്ങള്‍ക്ക് അസുഖം ഇല്ല എന്ന് തെളിഞ്ഞതും ആണ്. ഇനി ഞങ്ങള്‍ എന്തിനാണ് ഇത്രയും ദിവസം വീട്ടില്‍ കുത്തിയിരിക്കുന്നത് ?’

‘എയര്‍പോര്‍ട്ടില്‍ പരിശോധിക്കുന്നത് ശരീരതാപനില മാത്രമാണ്. പനി ഇല്ല എന്ന് കരുതി വൈറസ് ശരീരത്തില്‍ പ്രവേശിച്ചിട്ടില്ല എന്ന് ഉറപ്പു പറയാന്‍ സാധിക്കില്ല’

പലതവണ പറഞ്ഞാണ് പലരെയും സമ്മതിപ്പിക്കുന്നത്. ഒക്കെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും പലരും പുറത്തിറങ്ങുന്നു, അപകടങ്ങളില്‍ പെട്ട് ആശുപത്രിയില്‍ എത്തുന്നു.

ഇപ്പോള്‍ ചോദ്യം മാറിയിട്ടുണ്ട്, ‘ഡിജിപിക്ക് എന്തുമാകാം… നമ്മള്‍ വീട്ടിലിരിക്കണം… ഇതെന്തു നിയമമാണ്

നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് മാതൃകയാകേണ്ട ഒരു ഡിജിപി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് വളരെ മോശം സന്ദേശമാണ് നല്‍കുന്നത്.

Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button