Latest NewsInternational

ലോകരാജ്യങ്ങൾ വൈറസ് ഭീതിയിൽ അടച്ചപ്പോൾ വുഹാനിൽ ഉൾപ്പെടെ മരുന്ന് നിർമ്മാണ ഫാക്ടറികൾ തുറന്ന് ലാഭം കൊയ്ത് ചൈന

ചൈനയില്‍ നിന്ന് ലോകമെങ്ങും വ്യാപിച്ച വൈറസ് ബാധയേ തുടര്‍ന്ന് ലോകമെങ്ങും 33,626 പേരാണ് മരിച്ചത്.

ബീജിങ്: ലോക രാജ്യങ്ങളെ വിഴുങ്ങിയ കൊറോണ വൈറസ് സൃഷ്ടിച്ച ചൈനയില്‍ വൻകിട വ്യവസായങ്ങൾ അടക്കം പുനരാരംഭിച്ചു. കൊറോണ വൈറസ് മറ്റുരാജ്യങ്ങളെ കാര്‍ന്നു തിന്നുമ്പോഴാണ് ചൈന പുതിയ വ്യവസായങ്ങൾ തുടങ്ങി ലാഭം കൊയ്യുന്നത്. ചൈനയിലെ പ്രമുഖ ഫാക്ടറികളില്‍ 98 ശതമാനവും പ്രവര്‍ത്തിച്ചുതുടങ്ങിയെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളും പ്രവര്‍ത്തനം തുടങ്ങിയെന്നും ചൈനീസ് വാര്‍ത്താ ഏജന്‍സായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

വുഹാനില്‍ തീവണ്ടി സര്‍വീസ് അടക്കം വീണ്ടും ആഭംഭിച്ചിട്ടുണ്ട്.ചൈനയിലെ മരുന്നുനിര്‍മാണ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍ ആന്റിബയോട്ടിക്കുകള്‍, ആന്റി പൈററ്റിക്, ആന്റി അനാള്‍ജസിക് തുടങ്ങിയവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലത്തെ കണക്ക് പ്രകാരം ചൈനയില്‍ 82,149 പേര്‍ക്കാണ് കൊറോണ രോഗബാധയുണ്ടായത്. ഇതില്‍ 3,308 പേര്‍ മരിച്ചു. ചൈനയില്‍ നിന്ന് ലോകമെങ്ങും വ്യാപിച്ച വൈറസ് ബാധയേ തുടര്‍ന്ന് ലോകമെങ്ങും 33,626 പേരാണ് മരിച്ചത്.

ഇതിനിടെ ചൈനയുടെ ദൈനം ദിന മാസ്‌ക്ക് ഉല്‍പ്പാദനം ഇപ്പോള്‍ 116 ദശലക്ഷമാണ്. രാജ്യത്തെ പോളിമര്‍ വ്യവസായത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്ന ഡോണ്‍ പോളിമര്‍ എന്ന കമ്പനിയുടെ ആസ്തി ഈ വര്‍ഷം ജനുവരിയ്ക്കു ശേഷം 417 ശതമാനം കണ്ടാണ് വളര്‍ന്നത്. നേരത്തെ, കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും സ്പെയിന്‍ വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്.

കാസർകോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് നാട്ടുകാർ നേരിട്ടിറങ്ങി, പുതിയ കാർ അടിച്ചു തകർത്ത്, കയ്യും കാലുംകെട്ടി പൊലീസിൽ ഏൽപിച്ചു

കൊറോണ രോഗികളിൽ പോലും ഇതിന്റെ ഫലം നെഗറ്റിവ് ആയിരുന്നു കാട്ടിയത്. കോറോണ പരിശോധനയ്ക്കായി ചൈന നല്‍കിയ സാധനങ്ങളില്‍ 30 ശതമാനത്തില്‍ താഴെ ഉപകരണങ്ങള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയൊന്നും ഉപയോഗിക്കാനാവില്ല. ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയക്കുകയാണ്. പകരണങ്ങളുടെ ആദ്യ ബാച്ച്‌ തിരിച്ചയച്ചു കഴിഞ്ഞു.

ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്പെയിനിലെ ചൈനീസ് എംബസ്സിയില്‍ പരാതി അറിയിച്ചതോടെ കരാര്‍ പ്രകാരമുള്ള ഉപകരണങ്ങളല്ല ഇവയെന്നാണ് ചൈന വിശദീകരണം നല്‍കിയത്. അതേസമയം ലോക രാഷ്ട്രങ്ങളെല്ലാം തന്നെ മുഴുവനായോ ഭാഗികമായോ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പല വ്യവസായങ്ങളും അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button