KeralaNattuvarthaLatest NewsNews

ട്രോളുകൾക്കും വിമർശനങ്ങൾക്കും വിട; കാത്തിരുന്ന ബവ്ക്യൂ ആപിന് അനുമതി ലഭിച്ചെന്നു കമ്പനി; ടെസ്റ്റ് റൺ ഉടൻ

ആപ്പിന്റെ ബീറ്റ വേർഷന് ​ഗൂ​ഗിളിന്റെ അനുമതി ലഭിച്ചതായാണ് വിവരം

തിരുവനന്തപുരം; മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചെന്ന് അധികൃതർ, ആപ്പിന്റെ ബീറ്റ വേർഷന് ​ഗൂ​ഗിളിന്റെ അനുമതി ലഭിച്ചതായാണ് വിവരം.

ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോ​ഗത്തിന് ശേഷം മദ്യശാലകൾ തുറക്കുന്ന തീയത് ഒദ്യോ​ഗികമായി അറിയിക്കും, കൂടാതെ ആപ്പിനുള്ള മാർ​ഗ നിർദേശങ്ങളും പുറത്തിറക്കും.

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും, ഇതിന് പുറമെ സാധാരണ മൊബൈലുകളിൽ നിന്ന് എസ്എംഎസ് വഴിയും ബുക്ക് ചെയ്യാം. 35 ലക്ഷം ആളുകൾ ഒരുമിച്ച് ബുക്ക് ചെയ്താലും പ്രശ്നമില്ലെന്ന് കമ്പനി അധികൃകതർ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button