Latest NewsNewsFootballSports

റയല്‍ മാഡ്രിഡ് താരത്തെ 45 മില്ല്യണ്‍ മുടക്കി സ്വന്തമാക്കി ഇന്റര്‍ മിലാന്‍

റയല്‍ മാഡ്രിഡ് ഫുള്‍ ബാക്ക് അഷ്‌റഫ് ഹക്കിമിയെ ഇന്റര്‍ മിലാന്‍ സ്വന്തമാക്കി. 45 മില്ല്യണ്‍ യൂറോ മുടക്കിയാണ് ഈ 21 കാരനെ അന്റോണിയോ കോണ്ടെയുടെ ഇന്റര്‍ കൂടാരത്തിലെത്തിച്ചത്. ഇരുക്ലബ്ബുകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ജൂണ്‍ വരെയുള്ള കരാറിലാണ് ഹകീമി ഇന്ററിലെത്തുന്നത്. ഇന്റര്‍ മിലാന്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധ താരമായി മാറിയിരിക്കുകയാണ് അഷ്‌റാഫ് ഹകീമി.

2006 ല്‍ ഞങ്ങളുടെ അക്കാദമിയില്‍ വന്നതിനുശേഷം അഷ്‌റഫിന്റെ സമര്‍പ്പണത്തിനും പ്രൊഫഷണലിസത്തിനും മാതൃകാപരമായ പെരുമാറ്റത്തിനും നന്ദി പറയാന്‍ ക്ലബ് ആഗ്രഹിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ പുതിയ ഘട്ടത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. എന്നാണ് റയല്‍ മാഡ്രിഡ് ഹക്കിമിയെ കൈമാറുന്നത് സ്ഥിരീകരിച്ച് കുറിച്ചത്.

2006 ല്‍ മാഡ്രിഡിലെ യൂത്ത് സെറ്റപ്പില്‍ ചേര്‍ന്ന ഹക്കിമി ആദ്യ ടീമില്‍ ഇടം നേടാന്‍ പാടുപെട്ടിരുന്നു, കഴിഞ്ഞ രണ്ട് സീസണുകളും വായ്പയ്ക്കായി ബോറുസിയ ഡോര്‍ട്മുണ്ടിന് വേണ്ടിയാണ് താരം ബൂട്ടു കെട്ടിയത്. ഈ സീസണ്‍ കഴിഞ്ഞാല്‍ ഹകീമി തിരികെ റയലില്‍ എത്താന്‍ ആയിരുന്നു പ്ലാന്‍. എന്നാല്‍ നിലവിലെ മാഡ്രിഡ് റൈറ്റ് ബാക്ക് ഡാനി കാര്‍വാജലിന് പകരക്കാരനാകാന്‍ ഹക്കിമിക്ക് കഴിയുമെന്ന് സിനെഡിന്‍ സിഡാനെ ബോധ്യപ്പെടാത്തതാണ് താരത്തെ ഇന്ററിലേക്ക് എത്തിച്ചത്.

ബൊറുസിയ ഡോര്‍ട്ട്മുണ്ടില്‍ രണ്ട് സീസണുകളിലായി 72 മത്സരങ്ങള്‍ കളിച്ച ഹകീമി 12 ഗോളുകള്‍ നേടുകയും 17 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. മാഡ്രിഡില്‍ ജനിച്ചെങ്കിലും മൊറോക്കന്‍ ദേശീയ ടീമിന് വേണ്ടിയാണ് ഹകീമി കളിക്കുന്നത്. ഇതുവരെയായി 28മത്സരങ്ങളില്‍ അദ്ദേഹം ദേശീയ ടീമിനായി കളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button