Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, മരണനിരക്ക് കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,173 പേര്‍ രോഗ മുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 25,23,443 ആയി. ചികിത്സയിലുള്ളവരെക്കാള്‍ രോഗമുക്തരുടെ എണ്ണം 3.5 മടങ്ങ് കൂടുതലാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000ലേറെപ്പേരാണ്. ഇതോടെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയര്‍ന്നു.

അതേസമയം രാജ്യത്ത് കോവിഡ് മരണം 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1066 പേരാണ് രോഗബാധയേറ്റ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 60,629 ആയി. മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 1.84ശതമാനമായി. എന്നാല്‍ കോവിഡ് മരണങ്ങളില്‍ ആഗോളതലത്തില്‍ നാലാമതാണ് ഇന്ത്യ.

രോഗബാധിതരുടെ എണ്ണം 33 ലക്ഷം കവിഞ്ഞു. ഇന്നലെ 66,873 പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ 21.87 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. 33,07,749 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. പ്രതിദിനം 40,000ത്തോളം പരിശോധനയാണ് ലക്ഷ്യമിടുന്നത്. രോഗമുക്തി നിരക്ക് 90 ശതമാനമാണ്. ഇത് ദേശീയ ശരാശരിയാക്കള്‍ ഉയര്‍ന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 15ന് 652,17ന് 787 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന രോഗികള്‍ ആയിരത്തിലേറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button