KeralaLatest NewsIndia

പരിചയമുള്ള കമ്പനി ആയതിനാൽ അവിടെ ഇൻവെസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളു, കുമ്മനത്തെ ഇതിൽ പെടുത്തിയത് ആസൂത്രിതം : ഒന്നാംപ്രതി പ്രവീൺ

കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീൺ പറയുന്നത്.

പത്തനംതിട്ട: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി പ്രവീൺ വി.പിള്ള. തനിക്ക് പരിചയമുള്ള കമ്പനി ഉടമ ആയതിനാൽ തന്നെ നിക്ഷേപകരെ താൻ നിർദ്ദേശിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്ന് പ്രവീൺ പറഞ്ഞു. ഇതിൽ കുമ്മനം രാജശേഖരന് യാതൊരു പങ്കുമില്ല. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീൺ പറയുന്നത്.

പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചർച്ച നടത്തിയിരുന്നെന്ന് പരാതിയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ആ സംരംഭം നല്ലതാണെന്നു മാത്രമാണ് കുമ്മനം പറഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇവർ പണം നിക്ഷേപിക്കുന്നതൊന്നും തനിക്കറിയില്ലായിരുന്നു എന്നും കുമ്മനം പറഞ്ഞു.

read also : ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആർ ഹരികൃഷണൻ പരാതി നൽകിയത്. അതെ സമയം ഈ കമ്പനിയുടെ ഉടമ വിജയൻ പരാതിക്കാരന് നൽകാനുള്ള മുഴുവൻ പണവും നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തിൽ എത്രയും വേഗം ഇടപാടുകൾ തീർക്കാനാണ് തീരുമാനം.

read also: ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി വിരൽ ചൂണ്ടുന്നു.പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയന്‍, സേവ്യര്‍, ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍.ഹരികുമാര്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

ഇന്നേവരെ വ്യക്തി ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലൊ അഴിമതി കറ പുരളാത്ത ജനസമ്മതനായ നേതാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button