KeralaLatest NewsNews

അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നു ; സന്ദീപ് വാര്യര്‍

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് ശേഷം അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായില്ലെന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

ഇന്ന് കോടതിയില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അനീഷ് രാജനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന അനീഷ് രാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തെ കേസില്‍ നിന്നും മാറ്റിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. നരേന്ദ്രമോദി പ്രതികര നടപടി കൈക്കൊണ്ടു എന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ഇതിനെ കുറിച്ചും സന്ദീപ് തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

സന്ദീപ് വാര്യറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നു ? അനീഷ് രാജന്‍ എന്ന അഴിമതി വിരുദ്ധ പോരാട്ട നായകനെതിരെ നരേന്ദ്ര മോദി പ്രതികാര നടപടി എടുത്തേ എന്നായിരുന്നല്ലോ ആര്‍ത്തു വിളിച്ചിരുന്നത് .
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരും തന്റെ തിരുവനന്തപുരത്തുള്ള ഓഫീസിലെ സഹപ്രവര്‍ത്തകരെ വിളിച്ചിട്ടില്ലെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനീഷ് രാജന്‍ 48 മണിക്കൂര്‍ കൊണ്ട് എങ്ങനെ ഉറപ്പു വരുത്തി ? മുഖ്യമന്ത്രിയുടെ ഓഫിസിലെ എല്ലാവരെയും , അവരുടെ ഫോണ്‍ നമ്പറുകളും തിരുവനന്തപുരം കസ്റ്റംസിലെ സഹപ്രവര്‍ത്തകരുടെ കാള്‍ ഡീറ്റയില്‍സും ഈ പ്രസ്താവന നടത്തുമ്പോള്‍ അനിഷ് രാജന് അറിയാമായിരുന്നോ ?
രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കേസില്‍ തുടക്കത്തിലേ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അനീഷ് രാജനെ പോലുള്ള കീടങ്ങളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button