KeralaLatest NewsNewsWomen

കാവിലെ മരങ്ങൾ വെട്ടിമാറ്റി, നാഗവിഗ്രഹങ്ങൾക്ക് പെയിന്റ് അടിച്ചു; സുഗതകുമാരി ടീച്ചറിൻ്റെ ആത്മാവ് പോലും സഹിക്കില്ല ഇത്

മുറ്റത്തു ഒരു മെറ്റൽ പോലും ഇടാൻ സമ്മതിക്കാതിരുന്ന ടീച്ചറിൻ്റെ കാവിൻ്റെ ഇപ്പോഴത്തെ അവസ്ഥ

മരങ്ങളെ സ്നേഹിച്ച, മണ്ണിനെ സ്നേഹിച്ച, മഴയെ സ്നേഹിച്ച കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ കുടുംബക്കാവിലെ മരങ്ങളും വള്ളികളും ഇനി വെറും ഓർമ മാത്രം. സുഗതകുമാരി ടീച്ചറിന്റെ ആറന്മുളയിലെ തറവാട് കേരള സർക്കാർ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിച്ചതിന്റെ പുതിയ കാഴ്ച ടീച്ചറുടെ ആത്മാവിന് പോലും സഹിക്കാനാകാത്ത വിധമാണ്.

Also Read:ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ധനവകുപ്പ്

വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങളും മറ്റും വെട്ടിമാറ്റിയാണ് പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ 64 ലക്ഷം മുടക്കി നവീകരണജോലികള്‍ നടന്നത്. കാവിലെ മരങ്ങൾ വെട്ടിമാറ്റി, നാഗവിഗ്രഹങ്ങൾക്ക് പെയിന്റ് അടിച്ചാണ് നവീകരണപ്രവർത്തനങ്ങൾ കഴിഞ്ഞത്. കാവ് തീണ്ടീടല്ലേ എന്ന് പറഞ്ഞും പാടിയും പഠിപ്പിച്ച ടീച്ചറോട് തന്നെ ഇത് വേണമായിരുന്നോ എന്ന് ചോദിച്ച് പോകും ആരും. അത്രമേൽ ഹൃദയം തകർന്ന കാഴ്ചയാണ് വാഴുവേലില്‍ തറവാട്ടിലെ കാവിൽ.

Also Read:വിവാഹ വീടിന് സമീപം തർക്കം; പരിക്കേറ്റ യുവാവ് മരിച്ചു

മണ്ണിൽ ഒരു തുള്ളി വെള്ളം ഇറങ്ങാത്ത രീതിയിൽ സിമന്റ് പാളികൾ വിരിച്ചാണ് പുത്തൻ പ്രവർത്തനം പുരാവസ്തുവകുപ്പ് നടപ്പിലാക്കിയത്. ഇനി പുല്ലുപോലും കിളിര്‍ക്കാനിടയില്ല. മുറ്റത്തു ഒരു മെറ്റൽ പോലും ഇടാൻ സമ്മതിക്കാതിരുന്ന ടീച്ചറിൻ്റെ ആത്മാവ് ഇത് കണ്ട് തേങ്ങുന്നുണ്ടാകും. സര്‍പ്പക്കാവിന്റെ ‘പുനരുദ്ധാരണം’ ഈ രീതിയിൽ വേണമായിരുന്നോ? സുഗതകുമാരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതുവരെ കാവിലെത്തി പൂജകള്‍ നടത്തിയിരുന്നതാണ്. അത്രമേൽ മനോഹരമായി ടീച്ചർ പരിപാലിച്ച് പോന്നിരുന്ന കാവിൻ്റെ ഇപ്പോഴത്തെ ‘പുതിയമുഖം’ ആരേയും വേദനിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button