KeralaLatest NewsNews

സീറ്റ് നല്‍കാത്തതിന്റെ പേരില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടായിരുന്നു , ലതിക സുഭാഷിന് എതിരെ രമ്യാ ഹരിദാസ് എം.പി

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്‌നവുമില്ല

തൃശൂര്‍: സീറ്റ് നല്‍കാത്തതിന്റെ പേരില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ  ലതിക സുഭാഷിനെതിരെ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്നവുമില്ല. സ്ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ സാധിക്കില്ലെന്നും രമ്യ
തൃശൂരില്‍ പറഞ്ഞു.

Read Also : കൃഷ്ണ ദ്വാര ക്ഷേത്രം തകര്‍ത്ത സംഭവം , ഇസ്ലാം പുരോഹിതരുമായി നടന്ന കൂടിക്കാഴ്ചയില്‍ മാപ്പ് നല്‍കി വിശ്വാസികള്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളുടെ എണ്ണം കുറവാണ് എന്ന അഭിപ്രായം ഇല്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

ലതിക സുഭാഷ് പ്രതിഷേധിക്കേണ്ട സാഹചര്യമില്ലായിരുന്നു. എന്നാല്‍ അവര്‍ പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. ലതിക സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്ടികളാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button