Latest NewsFootballNewsSports

എഫ്എ കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

എഫ് എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റി സെമിയിൽ. ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3-1ന് തകർത്താണ് ലെസ്റ്റർ സിറ്റി സെമി ബർത്തുറപ്പിച്ചത്. എഫ് എ കപ്പ് സെമിയിൽ ലെസ്റ്റർ സിറ്റി സതാംപ്ടണെയും മാഞ്ചസ്റ്റർ സിറ്റി ചെൽസിയെയും നേരിടും. കലേച്ചി ഇഹാനച്ചോയുടെ ഇരട്ടഗോളാണ് ക്വാർട്ടറിൽ ലെസ്റ്റർ സിറ്റിയുടെ വിജയത്തിന്റെ നെടുംതൂൺ.

24, 78 മിനിട്ടുകളിലായിരുന്നു കലേച്ചിയുടെ ഗോളുകൾ. യൂരി ടൈലമൻസ് (52) മൂന്നാമത്തെ ഗോളും വലയിലാക്കി. 38-ാം മിനുട്ടിൽ മാസംൻ ഗ്രീൻവുഡിന്റെ വകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏക ഗോൾ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന്റെ ഏക പ്രതീക്ഷകളിൽ ഒന്നായിരുന്നു എഫ് എ കപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button