Latest NewsNewsIndia

യുവാക്കള്‍ക്ക് ഭീഷണിയായി കോവിഡ് രണ്ടാം തരംഗം

പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ്​ കോവിഡ് പോസിറ്റീവായി മാറുന്നത്​.

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഭീതിയാർജ്ജിച്ച് രാജ്യം. മഹാമാരിയുടെ ആദ്യ വരവിനേക്കാള്‍ അതിഭീകരമാണ്​ രണ്ടാം വരവെന്നാണ് ആരോഗ്യ ​​വിദഗ്​ധര്‍ സാക്ഷ്യപ്പെടുത്തുന്നത്​​. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്ക​ളിലാണ്​ രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നതെന്ന്​ ഡല്‍ഹി കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക്​ ലാബിലെ വിദഗ്​ധ പറഞ്ഞു. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ്​ കോവിഡ് പോസിറ്റീവായി മാറുന്നത്​. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ്​ കണ്ടുവരുന്നത്​. എന്നാല്‍ ആരും പനിയുള്ളതായി പറയുന്നില്ല’ -ജെനസ്​ട്രിങ്​സ്​ ഡയഗനോസ്റ്റിക്​ സെന്‍റര്‍ ഫൗണ്ടര്‍ ഡയറക്​ടര്‍ ഡേ. ഗൗരി അഗര്‍വാള്‍ പറഞ്ഞു.

Read Also: തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി

അതേസമയം രാജ്യത്തെ രോഗബാധിതരില്‍ 65 ശതമാനം പേരും 45 വയസ്സില്‍ താഴെ​യുള്ളവരാണെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘രണ്ടാം തരംഗത്തില്‍ 12നും 15നും താഴെ പ്രായമുള്ള കുട്ടികളില്‍ വരെ രോഗം റിപ്പോര്‍ട്ട്​ ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല’ -മഹാരാഷ്​ട്ര കോവിഡ്​ ടാസ്​ക്​ ഫോഴ്​സ്​ അംഗമായ ഖുഷ്​റവ്​ ഭജന്‍ പറയുന്നു.​ രണ്ട്​ തവണ ജനിതകമാറ്റം സംഭവിച്ച വൈറസ്​ വകഭേദങ്ങളാണ്​ നിലവില്‍ രാജ്യത്ത് കണ്ടുവരുന്നതെന്നും ഇവ കൂടുതല്‍ അപകടകാരിയാണെന്നും ഡോക്​ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button