KeralaLatest NewsNews

കോവിഡ് : മേയ്​ മാസത്തിന്​​ ശേഷം സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുമോ ? പ്രതികരണവുമായി ​​ ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ലോക്ക് ഡൗൺ തുടരണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്​ധ സമിതിയാണ്​ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ​പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read Also  :  ബീഹാറിൽ ദളിത് കോളനിക്ക് മതമൗലിക വാദികൾ തീയിട്ടു; ഒരു മരണം, സംഭവം ഒവൈസിയുടെ പാർട്ടി എംഎൽഎയുടെ മണ്ഡലത്തിൽ

അതേസമയം, മേയ്​ മാസത്തിന്​​ ശേഷം സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു​. ലോക്ക് ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന്​ വ്യക്​തമാവുക മേയ്​​ മാസത്തിന്​ ശേഷമാവും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്‍റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ്​ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button