Latest NewsNewsFootballSports

സെർജിയോ റാമോസിനെ ഇത്തിഹാദിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി

താരവുമായി കരാറിന്റെ അവസാന ഘട്ടത്തിലാണെന്ന് റയൽ

റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന് രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി. കരാർ സംബന്ധിച്ച വിവരം ഇ.എസ്.പി.എൻ ആണ് പുറത്തുവിട്ടത്. റയൽ മാഡ്രിഡുമായി കരാർ പുതുക്കിയില്ലെങ്കിൽ മുപ്പത്തിയഞ്ചുകാരനായ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. ജൂണിൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന താരം ക്ലബിൽ ഒരു വർഷം കൂടി നീട്ടാനുള്ള ഓഫർ നിരസിച്ചിരുന്നു.

നേരത്തെ, റാമോസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കാത്തതിൽ ക്ലബ് പ്രസിഡന്റ് പെരസ് അതൃപ്തി അറിയിച്ചിരുന്നു. സെർജിയോ റാമോസ് എനിക്ക് മകനെ പോലെയാണ്. റാമോസ് റയൽ മാഡ്രിഡിൽ തുടരണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇതുവരെ റാമോസ് കരാർ ഒപ്പുവെച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്ന് പെരസ് പറഞ്ഞു.

അതേസമയം, റയൽ മാഡ്രിഡുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താരം കരാറിൽ ഒപ്പുവെക്കാത്തത് റാമോസിന്റെ മാത്രം പ്രശ്നം കൊണ്ടല്ല എന്നും ക്ലബിനും ചില പ്രശ്നങ്ങൾ ഉണ്ടെന്നും പെരസ് പറഞ്ഞു. ക്ലബിലെ പ്രശ്നങ്ങൾ റാമോസിന് അറിയാം. അദ്ദേഹവുമായി ചർച്ചകൾ തുടരുമെന്ന് പെരസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button