KeralaLatest NewsNewsIndia

മുട്ടിൽ മരം മുറി കേസിൽ മുട്ടിലിഴഞ്ഞ് സർക്കാർ: ഇടത് മന്ത്രിമാരുമായി പ്രതിയ്ക്ക് അടുത്ത ബന്ധമെന്ന് പ്രതിയുടെ സുഹൃത്ത്

തെറ്റിദ്ധരിപ്പിക്കാന്‍ എത്തിയ സംഘത്തില്‍ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് മൊഴി

തിരുവനന്തപുരം: മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്ന് സുഹൃത്ത് ബെന്നി. കേസിൽ വനം വകുപ്പ് സമഗ്ര അന്വേഷണം തുടങ്ങിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവില്‍ ഏതൊക്കെ ജില്ലകളില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയെന്ന് വിവരം ശേഖരിച്ചു തുടങ്ങി. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥര്‍ ‘വനംമന്ത്രി’ വിളിച്ച യോഗത്തില്‍ തന്നെ ഉന്നയിച്ചിരുന്നു. വനം വിജിലന്‍സ് സിസിഎഫിനാണ് അന്വേഷണ ചുമതല. വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Also Read:രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ, വിലയിൽ വ്യത്യാസം ഇങ്ങനെ

സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറി നടന്നതെന്ന ശക്തമായ ആരോപണവുമായി ഇടനിലക്കാരന്‍ രംഗത്ത് വന്നിട്ടുണ്ട്.
തെറ്റിദ്ധരിപ്പിക്കാന്‍ എത്തിയ സംഘത്തില്‍ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. മുട്ടില്‍ മാത്രമല്ല ജില്ലയിലെ വിവിധയിടങ്ങളിലും ഈട്ടിമരം മുറിച്ചുവെന്ന് തങ്കച്ചന്‍ പറയുന്നു. തങ്കച്ചന്‍റെ ആരോപണത്തെകുറിച്ചും വനംവകുപ്പ് അന്വേഷണം തുടങ്ങി. മരം സൂക്ഷിക്കാനുള്ള ലൈസന്‍സിന്‍റെ മറവില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന അതിര്‍ത്തിയില്‍ തമിഴ്നാട്ടില്‍നിന്നും അനധികൃതമായി ഈട്ടിമരം കൊണ്ടു വന്നിട്ടുണ്ടോയെന്ന സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതേക്കുറിച്ചും ഉടന്‍ അന്വേഷണം തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button