Latest NewsKeralaNewsWomenLife StyleHealth & Fitness

പ്രസവിച്ച സ്ത്രീകള്‍ക്ക് കർക്കിടകത്തിൽ ഉലുവാക്കഞ്ഞി കൊടുക്കുന്നത് എന്തിന് ?

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീര പുഷ്ടിയ്ക്കും മികച്ച ഔഷധ കഞ്ഞിയിൽ ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെ ഒന്നാണ് കര്‍ക്കിടകത്തില്‍ മുളപ്പിച്ച ഉലുവാക്കഞ്ഞി. ഇതിന്റെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല.

Also Read:വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സംവിധായകന്‍ വിജി തമ്പി

വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, പ്രോട്ടീന്‍, നിയാസിന്‍, ഇരുമ്ബ്, പൊട്ടാസ്യം, കാല്‍സ്യം, ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ. കര്‍ക്കിടക മാസത്തില്‍ ഉലുവാക്കഞ്ഞി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. മുളപ്പിച്ച ഉലുവ ഉപയോഗിച്ചാണ് ഇതിനായി ഉപയോഗിക്കുന്നതെങ്കിൽ ഗുണം ഇരട്ടിയാകും. ഉലുവാക്കഞ്ഞി കുടിക്കുന്നതിലൂടെ ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.

സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ഉലുവാക്കഞ്ഞി പ്രസവിച്ച സ്ത്രീകള്‍ക്കു കൊടുക്കാറുണ്ട്. ഇവർക്ക് മുലപ്പാല്‍ ഉണ്ടാകാന്‍ വേണ്ടിയാണ് ഇത് നൽകുന്നത്. ഒപ്പം ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണിത്. സതന വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്. ഉലുവയില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ധാരാളം അടങ്ങിയിട്ടുള്ളതു കൊണ്ടാണ് സതന വലിപ്പം വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button