KeralaNattuvarthaNews

സർക്കാർ നീക്കം ഫലം കാണുന്നു: കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

കേരളത്തിന്റെ നിക്ഷേപ സാഹചര്യത്തെ കുറിച്ച്‌ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

കൊച്ചി: കിറ്റെക്സ് വിവാദത്തില്‍ കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രചാരണം വലിയ രീതിയിൽ നടക്കുന്നതിനിടെ ലുലു ഗ്രൂപ്പിന്റെ രണ്ടു വലിയ നിക്ഷേപ പദ്ധതികള്‍ കേരളത്തില്‍ വരാന്‍ പോകുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച്‌ അടുത്ത മാസം പ്രഖ്യാപനമുണ്ടായേക്കും. നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും വന്‍കിട പ്രവാസി വ്യവസായികളുമായി പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ലുലു ഗ്രൂപ്പ് പദ്ധതികളുമായി കേരളത്തിലേക്ക് എത്തുന്നതെന്നാണ് വിവരം.

കേരളത്തിന്റെ നിക്ഷേപ സാഹചര്യത്തെ കുറിച്ച്‌ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വ്യക്തമാക്കി. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിൽ രണ്ടു വൻ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും യൂസഫലി പറഞ്ഞു. കേരളത്തിലേക്ക് വന്‍കിട നിക്ഷേപകരെ ക്ഷണിക്കണമെന്നും അത് വിദേശ നിക്ഷേപകം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button