Latest NewsKeralaIndia

‘ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റും, ലാപ്ടോപ് ഗുജറാത്തിലെ ലാബില്‍ അയച്ചതിൽ ദുരൂഹത’: ഐഷ സുൽത്താന

മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ തിരുകി കയറ്റാന്‍ സാധ്യതയുണ്ട്.

കൊച്ചി: തനിക്കെതിരായ ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ആരോപണങ്ങള്‍ തള്ളി ഐഷ സുല്‍ത്താന. ചാനല്‍ ചര്‍ച്ച നടക്കുന്ന സമയം തന്‍റെ മൊബൈല്‍ സ്വിച്ച്‌ഓഫ് ആയിരുന്നു. ചര്‍ച്ചക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചുവെന്നത് ശരിയല്ല. പൊലീസ് പിടിച്ചെടുത്ത തന്‍റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും യഥാസമയം കോടതിയില്‍ ഹാജരാക്കിയില്ല. തന്‍റെ ലാപ്ടോപ് ഗുജറാത്തിലെ ലാബില്‍ പരിശോധനക്ക് അയച്ചതില്‍ ദുരൂഹതയുണ്ടെന്നും ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുണ്ടെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചുവെന്നത് ശരിയല്ല. വാട്സ്‌ആപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.തനിക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സത്യവാങ്മൂലം നല്‍കിയത്. മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ തിരുകി കയറ്റാന്‍ സാധ്യതയുണ്ട്. കസ്റ്റഡിയിലെടുത്ത ഫോണും ലാപ്ടോപ്പും ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഫോണ്‍ പിടിച്ചെടുത്ത് ദിവസങ്ങള്‍ക്ക് ശേഷവും സ്വിച്ച്‌ ഓണ്‍ ആയിരുന്നു.

ലാപ്ടോപ് ഗുജറാത്തിലെ ലാബില്‍ പരിശോധനയ്ക്കയച്ചതില്‍ ദുരൂഹതയുണ്ടെന്നും ഐഷ ഉന്നയിച്ചു.അതേസമയം, ഐഷ സുല്‍ത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നാണ് ലക്ഷദ്വീപ് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്.ഐഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഫോണിലുണ്ടായിരുന്ന രേഖകള്‍ ഡിലീറ്റ് ചെയ്തെന്നും സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം വേണമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കരുതെന്നുമാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button