KeralaNattuvarthaLatest NewsNewsIndiaInternational

ചൈനയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി: അഞ്ചോളം പ്രവിശ്യകളിൽ ആയിരക്കണക്കിന് ആളുകൾക്ക് ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്തു

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് അധികൃതർ

ബെയ്ജിങ്: ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈനയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ അഞ്ചോളം പ്രവിശ്യകളിലേക്ക് വൈറസ് വ്യാപിച്ചുവെന്നാണ് ലഭ്യമായ വിവരം. ബെയ്ജിങ്ങിലേക്കും കോവിഡ് ക്ലസ്റ്റർ വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ചൈനീസ് അധികൃതർ.

നാൻജിങ് വിമാനത്താവളത്തിലെ ഒൻതോളം ശുചീകരണ തൊഴിലാളികൾക്ക്
ജൂലൈ 20 ന് കോവിഡ് പോസിറ്റീവായിരുന്നു. ജൂലായ് പത്തിന് റഷ്യയിൽ നിന്നുളള സിഎ 910 ഫ്ളൈറ്റ് ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പിന്നീട് നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി വർധിച്ചു.

ജിയാങ്സു പ്രവിശ്യയിൽ ആയിരക്കണക്കിന് ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്ത 206 കോവിഡ് കേസുകൾ നാൻജിങ് കോവിഡ് ക്ലസ്റ്ററിലാണുള്ളത്. ഇതെല്ലാം ഡെൽറ്റാ വകഭേദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button