COVID 19Latest NewsKeralaNattuvarthaNews

സെപ്റ്റംബർ അവസാനിക്കുന്നതോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നൽകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ അവസാനിക്കുന്നതോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നൽകുമെന്ന് ആരോഗ്യമന്ത്രി. കൊവിഡിന്റെ മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വാക്സിനേഷന്‍ പരമാവധി വര്‍ധിപ്പിക്കാനാണ് തീരുമാനം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Also Read:കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ല: കോടിയേരി

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും, 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സെപ്തംബര്‍ അവസാനത്തോടെ നല്‍കുവാനും യോഗം തീരുമാനിച്ചു. ഇതിനു വേണ്ടി ഓരോ ജില്ലകളിലും വ്യക്തമായ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.

അവധി ദിവസങ്ങളില്‍ വാക്സിനേഷന്‍ അളവ് കുറവായിരുന്നുവെന്നും വരും ദിവസങ്ങളില്‍ ഇത് ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. ദിവസവും ചുരുങ്ങിയത് രണ്ട് ലക്ഷം പരിശോധനകളെങ്കിലും നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button