Latest NewsNewsIndia

നെഹ്‌റു VS മോദി: ലഡാക്കിൽ 11,000 അടി ഉയരത്തിൽ പുതിയ ഫുട്ബോൾ ഗ്രൗണ്ട് തീർത്ത് മോദി സർക്കാർ

ന്യൂഡൽഹി: സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ ലഡാക്കിൽ പുതിയ ഫുട്ബോൾ ഗ്രൗണ്ട് ഒരുങ്ങുന്നു. ലഡാക്കിലെ കുട്ടികളും ഇനി ഫുട്ബോൾ കളിച്ച് വളരട്ടെ. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീറിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് വിഭജിക്കുകയും ചെയ്ത ശേഷം ലഡാക്ക് വികസനത്തിന്റെ കുതിപ്പിലാണ്. പ്രദേശത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി താഴ്വരയിലെ പുതിയ മനോഹരമായ സ്ഥലങ്ങൾ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിലേക്ക് ചേർക്കുമ്പോൾ ലഡാക്കിന്റെ കേന്ദ്രഭരണ പ്രദേശവും വികസനത്തിന്റെ പുത്തൻ വഴിയിലാണ്.

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ധാരാളം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,000 അടി ഉയരത്തിൽ ലേയിൽ ഒരു ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളുമായി ഉയരുന്ന ഫുട്ബോൾ സ്റ്റേഡിയം അതിന്റെ ആരംഭഘട്ടത്തിലാണ്. കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ഇതിനു തറക്കല്ലിട്ടത്. ലഡാക്ക് എൽജി ആർകെ മാത്തൂർ ശൈത്യകാലത്ത് യുടി സന്ദർശിക്കാനും ഗെയിമുകളിൽ പങ്കെടുക്കാനും രാജ്യക്കാരെ ക്ഷണിച്ചു.

Also Read:അർഹതപ്പെട്ടവർക്ക് നിയമനം നൽകാതെ പെൻഷൻ പ്രായം ഉയർത്തുന്നത് യുവാക്കളോടുള്ള വഞ്ചനയാണ്: സർക്കാരിനെതിരെ യുവമോർച്ച

ലഡാക്കിൽ ഉയർന്ന ഫുടബോൾ സ്റ്റേഡിയത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ വൻ ചലനമാണ് ഉണ്ടാക്കുന്നത്. പലരും മോദി സർക്കാരിന്റെ നല്ല ഭരണവും നെഹ്‌റുവിന്റെ ലഡാക്കിന്റെ ‘അജ്ഞതയു’മായി ഇതിനെ താരതമ്യം ചെയ്തു. നെഹ്റു ഭരണകൂടം എങ്ങനെയാണ് രാജ്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗത്തെ ‘അവഗണിക്കുകയും മോശമായി കാണിക്കുകയും’ ചെയ്തു എന്ന് ഇതിലൂടെ വ്യക്തവുകയാണെന്ന് മുംബൈ എൻ-ഇ സീറ്റിൽ നിന്നുള്ള പാർലമെന്റേറിയൻ മനോജ് കോട്ടക് ചിത്രം പങ്കുവെച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു.


ലഡാക്കിൽ ഒരു പുല്ല് പോലും വളരുന്നില്ലെന്നും, പുല്ല് കിളിർക്കാത്ത വെറും മൊട്ട കുന്നുകൾ ഉണ്ടായിട്ട് എന്തിനാ എന്ന് മുൻപ് ചോദിച്ചിരുന്നവർ ഇത് കാണുക എന്നതരത്തിൽ നെഹ്റു ഭരണകൂടത്തെ പരിഹസിക്കുന്ന നിരവധി ട്വീറ്റുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. മോദി സർക്കാരിന്റെ തീരുമാനത്തെ കൈയ്യടിച്ചും അഭിനന്ദിച്ചും നിരവധി പ്രമുഖരും രംഗത്തെത്തി.

Also Read:പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം 4,000 കോടി രൂപ ലാഭം: ചർച്ച ചെയ്യാനൊരുങ്ങി സര്‍ക്കാർ

രാജ്യസഭയിൽ അക്സായ് ചിനെക്കുറിച്ചുള്ള സംവാദത്തിനിടെ 1961 ഡിസംബർ 5 ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ലഡാക്കിനെ കുറിച്ച് പറഞ്ഞത് ‘അവിടെ ഒരു പുല്ലും വളരുന്നില്ല’ എന്നായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈന ലഡാക്ക് (അക്സായ് ചിൻ) ആക്രമിക്കുകയും നുഴഞ്ഞുകയറുകയും അധിനിവേശം നടത്തുകയും ചെയ്യുന്ന സമയത്തായിരുന്നു ഇത്.

‘ഏകദേശം 17,000 അടി ഉയരമുള്ള ഒരു പുല്ല് പോലും വളരാത്ത പ്രദേശമാണിത്. ഉപയോഗശൂന്യമായ വാസയോഗ്യമല്ലാത്ത ഭൂമിയാണ് ലഡാക്ക്. ഒരു പുല്ല് പോലും അവിടെ വളരുന്നില്ല. അത് എവിടെയാണെന്ന് ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു’, എന്നായിരുന്നു പിഎം നെഹ്‌റു പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ താരതമ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button