Latest NewsNewsInternational

താലിബാൻ ഭീകരരുടെ ശവപ്പറമ്പായി പഞ്ചശീർ: സഖ്യസേനയുടെ കുഴിബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധി ഭീകരർ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ചശീർ പ്രദേശത്ത് സഖ്യസേനയുടെ കുഴിബോംബുകള്‍ ഉള്ളതുകാരണം താലിബാന്‍ ആക്രമണം മന്ദഗതിയിലാണെന്നും താലിബാൻ ഭീകരർ കൊല്ലപ്പെടാനുള്ള പ്രധാന കാരണം ഇതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പഞ്ചശീറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 700ലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായും ആയിരത്തിലധികം ഭീകരർ തങ്ങളുടെ തടവിലാണെന്നും അഫ്ഗാന്‍ റെസിസ്റ്റന്‍സ് ഫോഴ്സ് വ്യക്തമാക്കി.

അതേസമയം, അധികാര തർക്കം മൂലം താലിബാനുള്ളിൽ ആഭ്യന്തര സംഘഷം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഭരണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോരടിക്കുന്നതായും പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുള്‍ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button