Latest NewsNewsIndia

കർഷകർക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ: കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചു

ന്യൂഡൽഹി: കർഷകർക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 2022-23 വർഷത്തെ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. സെപ്തംബർ 8ന് പ്രധാനമന്ത്രി ചെയർമാനായ സമിതി കുറഞ്ഞ താങ്ങുവില നൽകുന്നതിന് അനുമതി നൽകിയിരുന്നു. ഉത്പാദന ചിലവിന്റെ ഒന്നര മടങ്ങോ അതിൽ കൂടുതലോ ആണ് 2022-2023 വർഷത്തേക്കായി പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില.

ഗോതമ്പിന് ഉത്പാദന ചിലവ് 1008 രൂപാണെങ്കിൽ 2022-2023 ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില 2015 രൂപയാണ്. 2021-2022 ൽ ഇത് 1975 രൂപയായിരുന്നു. 40 രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താങ്ങുവില ഉയര്‍ത്തിയത്.

ഉത്പാദനച്ചെലവിന് തുല്യമോ 1.5 മടങ്ങ് കൂടുതലോ ആയ തുകയാണ് റാബി വിളകൾക്കായി താങ്ങുവിലയായി അംഗീകരിച്ചത്. രാജ്യത്തെ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വര്‍ധനയില്‍ വില നിര്‍ണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ എം.എസ്.പി വര്‍ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button