Kerala

മലയാളി സൈനികന്‍ ബി സുധീഷിന് ജന്മനാട് ഇന്ന് വിടചൊല്ലും

കൊല്ലം: സിയാച്ചിനില്‍ മഞ്ഞ് മല ഇടിഞ്ഞ് മരണപ്പെട്ട മലയാളി സൈനികന്‍ ബി സുധീഷിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങി.

ഇക്കഴിഞ്ഞ മൂന്നാം തീയ്യതിയാണ് സിയാച്ചിനില്‍ ഉണ്ടായ മഞ്ഞ് ഇടിച്ചിലില്‍ സുധീഷ് ഉള്‍പ്പെടെ 10 സൈനികര്‍ മരണപ്പെട്ടത്. ഇന്നലെ ഡല്‍ഹയില്‍ എത്തിച്ച സുധീഷിന്റെ മൃതദേഹം ഏറ്റ് വാങ്ങാനോ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനോ സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ എത്താതിരുന്നത് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button