NewsInternational

ലോസ് ആഞ്ചല്‍സില്‍ വെടിവെപ്പ്: നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ കന്‍സാസില്‍ നടന്ന വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

കന്‍സാസിലെ ലാവ്ണ്‍ മൂവര്‍ ഫാക്ടറിക്കുള്ളിലാണ് സംഭവം. ഇവിടത്തെ മുന്‍ ജീവനക്കാരനായ കെഡ്‌റിക് ഫോര്‍ഡ് ഫാക്ടറിയിലെത്തി വെടിവെപ്പ് നടത്തുകയായിരുന്നു. ഇയാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. റൈഫിളുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അക്രമത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷമേ പറയാനാവൂ എന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button