Uncategorized

പലിശ കൂട്ടുന്നതും കുറയ്ക്കുന്നതും സാമ്പത്തിക ഭദ്രതയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി : നിക്ഷേപങ്ങളുടേയും വായ്പകളുടേയും പലിശ നിരക്ക് കുറഞ്ഞില്ലെങ്കില്‍ ഇന്ത്യ ലോകത്തെ ഏറ്റവും തണുപ്പന്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

നികുതിയില്ലാത്ത 8.7% പലിശ നിക്ഷേപങ്ങള്‍ക്ക് കിട്ടുന്നു എന്നതിനര്‍ത്ഥം അതിന്റെ യഥാര്‍ത്ഥ പലിശവരുമാനം 12.5% എന്നാണ്. വായ്പകളുടെ പലിശ സ്വാഭാവികമായും നിക്ഷേപ പലിശയേക്കാള്‍ ഉയര്‍ന്നിരിക്കും. 12.5% നിക്ഷേപ പലിശയുള്ളപ്പോള്‍ വായ്പയ്ക്ക് 14-15% പലിശ നല്‍കേണ്ടി വരും.

ലോകത്ത് എവിടെയെങ്കിലും ഇത്രയും ഉയര്‍ന്ന പലിശ നിരക്ക് കാണുമോ. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചത് പരാമര്‍ശിച്ച് അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു.

ഒരേസമയം നിക്ഷേപ പലിശ ഉയര്‍ന്നും വായ്പാ പലിശ കുറഞ്ഞും നില്‍ക്കുന്ന ഒരു രാജ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പുതിയ നിരക്കായ 8.1% പോലും ലോകത്തെവിടെയുമുള്ളതിനേക്കാള്‍ ഉയര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നികുതിയില്ലാതെ 8.1% കിട്ടുന്നത് 12.2% പലിശയ്ക്ക് തുല്യമാണ്. വിലക്കയറ്റത്തോത് കുറഞ്ഞ് നില്‍ക്കുന്നതും യഥാര്‍ത്ഥ നേട്ടം ഉയരാനിടയാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button