Kerala

ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ അവസ്ഥ തുറന്നു കാട്ടി ടെക്കികള്‍

കൊച്ചി : ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ അവസ്ഥ തുറന്നു കാട്ടി ടെക്കികള്‍. കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലുകളില്‍ കഴുത്തറപ്പന്‍ നിരക്കാണെന്നും ഭക്ഷണത്തില്‍ പാറ്റയും ബാന്‍ഡേജും ലഭിച്ചുവെന്നു കാട്ടി ടെക്കികള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പ്രമുഖ ഹോട്ടലില്‍ നിന്നു സാന്‍ഡ് വിച്ചിനൊപ്പമാണു ബാന്‍ഡേജ് ലഭിച്ചതെന്നു ഐടി പ്രഫഷനലുകളുടെ ഫെയ്‌സ്ബുക് കൂട്ടായ്മയിലെ പോസ്റ്റില്‍ പറയുന്നു. ഈ സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ് ടെക്കികള്‍.

 

food-2

മുന്‍പു മറ്റൊരു ഹോട്ടലില്‍നിന്നു ഇലയടയില്‍ നിന്നു പാറ്റ ലഭിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് മേഖലയില്‍ ആവശ്യത്തിനു ഹോട്ടലില്ലാത്തതിനാല്‍ ഹോട്ടലുകളില്‍ വന്‍ നിരക്കാണു ഭക്ഷണത്തിനായി ഈടാക്കുന്നത്. എന്നാല്‍ വാങ്ങുന്ന പണത്തിനു തത്തുല്യമായ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാന്‍ ഹോട്ടലുകള്‍ തയ്യാറാകുന്നില്ലെന്നാണു പരാതി. ഹോട്ടലുകള്‍ വെജിറ്റേറിയന്‍ മീല്‍സിനു 75 രൂപയാണു ഈടാക്കുന്നത്. 60 രൂപയായിരുന്ന ഊണിനൊപ്പം ആളുകളെ തൈര് കുടിപ്പിച്ചാണു 75 രൂപ വാങ്ങുന്നതെന്നാണു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button