NewsInternational

പഴ്സീഡ് ഉൽക്കമഴ; കാണാം നഗ്നനേത്രങ്ങൾകൊണ്ട്

വാഷിംഗ്‌ടൺ: പഴ്സീഡ് ഉൽക്കമഴ വ്യാഴാഴ്ച രാത്രി. മണിക്കൂറിൽ ഇരുനൂറോളം ഉൽക്കകളാണ് വ്യാഴാഴ്ച രാത്രി ആകാശത്തൂടെ പറക്കുന്നത്. ഇന്ത്യയിൽ നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുമെന്നാണ് നാസ പറയുന്നത്. വടക്ക് കിഴക്കൻ ഭാഗത്ത് ആയിരിക്കും ഇന്ത്യയിൽ കാണാൻ സാധിക്കുക . രാത്രി 12 മണി മുതൽ നാസയുടെ www.ustream.tv/channel/nasa-msfc എന്ന സൈറ്റിൽ തത്സമയമ ഉൽക്കമഴ കാണാൻ സാധിക്കും. മണിക്കൂറിൽ 80 മുതൽ 200 ഉൽക്കകൾ വരെ പ്രതീക്ഷിക്കാവുന്നതാണ്. പാറകളും ലോഹങ്ങളും അടങ്ങിയതാണ് ഉൽക്കകൾ.

       ചില അവസരങ്ങളിൽ ഭൂമിയിയുടെ അന്തരീക്ഷത്തിലേക്ക് ചില ലഘുഗ്രഹ ശകലങ്ങൾ , പൊട്ടിച്ചിതറിയ ധൂമകേതുക്കളുടെ അവശിഷ്ട്ങ്ങൾ , മറ്റുനക്ഷത്രങ്ങളിൽ നിന്നോ ഗാലക്സിയിൽ നിന്നോ ഉള്ള ദ്രവ്യശകലങ്ങൾ തുടങ്ങിയവ പ്രവേശിക്കും. പഴ്സീഡ് നക്ഷത്രസമൂഹത്തിൽ നിന്ന് വരുന്നതുകൊണ്ടാണ് ഇതിനെ പഴ്സീഡ് ഉൽക്കമഴ എന്ന് വിളിക്കുന്നത്. സൗരയൂഥത്തിൽ പ്രത്യേക ഒരുയിടത്ത് ബുധഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിൽ പെട്ട് ഒട്ടേറെ ദ്രവ്യ ശകലങ്ങൾ കൂടിനിൽക്കും. ഭൂമി അതിന്റെ മദ്യ ഭാഗത്തു കൂടിയാണ് കടന്നു പോകുന്നത്. പഴ്സീഡ് ഉൽക്കമഴ എല്ലാ വർഷവും ജൂലൈ 17 മുതൽ ഓഗസ്റ്റ് 24 വരെയാണ് ഉണ്ടാകാറുള്ളത്. ഓഗസ്റ്റ് 12,13,14 തിയ്യതികകളിൽ ആണ് ഇതിന്റെ പാരമ്യത്തിൽ എത്തുന്നത്. കൂടുതൽ ഉൽക്കകൾ ഇത്തവണ ഭൗമാന്തരീക്ഷത്തിൽ കത്തിത്തീരും എന്നാണ് കണക്കുകൂട്ടൽ .

       സ്വിഫ്റ്റ്-ടട്ട് എന്ന ഭീമൻ വാൽനക്ഷത്രം ഓരോ 133 വര്ഷം കൂടുമ്പോൾ സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി കടന്നു പോകാറുണ്ട്. അതിൽ നിന്ന് തെറിച്ചു പോകുന്ന മഞ്ഞും പൊടിപടലവുമെല്ലാം അവിടെ തന്നെ തങ്ങി നിൽക്കാറുണ്ട്. ഭൂമിയുടെ അന്തരീക്ഷം വർഷത്തിലൊരിക്കൽ ഈ അവശിഷ്ടങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ അത് ഘർഷണം മൂലം കത്തിയമരും. അതാണ് ഉൽക്കമഴയായി പെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button